ഇ–മൊബിലിറ്റി പദ്ധതിയിലെ ക്രമക്കേട് ആരോപണവുമായി രമേശ്‌ ചെന്നിത്തല; സംസ്ഥാന ഗതാഗതവകുപ്പ് നല്‍കുന്ന മറുപടി ഇങ്ങിനെ

  • Post category:news
  • Reading time:1 min read
You are currently viewing ഇ–മൊബിലിറ്റി പദ്ധതിയിലെ ക്രമക്കേട് ആരോപണവുമായി രമേശ്‌ ചെന്നിത്തല; സംസ്ഥാന ഗതാഗതവകുപ്പ് നല്‍കുന്ന മറുപടി ഇങ്ങിനെ

സംസ്ഥാനസര്‍ക്കാരിന്‍റെ ഇ–മൊബിലിറ്റി പദ്ധതിയില്‍ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ചട്ടപ്രകാരമെന്നു ഗതാഗതവകുപ്പ്. കേന്ദ്രം എംപാനല്‍ ചെയ്യുന്ന കമ്പനിക്ക് ടെന്‍ഡര്‍ ഇല്ലാതെ കരാര്‍ നല്‍കാം. പ്രൈസ് വാട്ടര്‍ കൂപ്പേഴ്സുമായി ധാരണപത്രമില്ല. കമ്പനിക്ക് നിരോധനവുമില്ല. 80 ലക്ഷമാണ് ഫീസെങ്കിലും ഇതുവരെ ഒന്നും നല്‍കിയിട്ടില്ലെന്നും ഗതാഗതവകുപ്പ് അറിയിച്ചു.

അതേസമയം സംസ്ഥാനസര്‍ക്കാരിന്‍റെ ഇ–മൊബിലിറ്റി പദ്ധതിയില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. 4500 കോടിയുടെ പദ്ധതിക്ക് ടെന്‍ഡര്‍ വിളിക്കാതെ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ദുരൂഹമെന്ന് ചെന്നിത്തല ആരോപിക്കുകയുണ്ടായി. കരാര്‍ ലഭിച്ച പ്രൈസ്‍വാട്ടര്‍ഹൗസ് കൂപ്പേഴ്സുമായി മുഖ്യമന്ത്രിക്ക് എന്താണ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു. ഫയലുകള്‍ പരിശോധിക്കാതെ ചെന്നിത്തലയ്ക്ക് മറുപടി നല്‍കാനാവില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ ഇന്നലെ പ്രതികരിച്ചിരുന്നു.

0Shares