അനൂപ് ബിനീഷ് കോടിയേരിയുടെ ബിനാമി; നടന്നത് വന്‍സാമ്പത്തിക ഇടപാടുകളെന്ന് ഇ.ഡി

  • Post category:news
  • Reading time:1 min read
You are currently viewing അനൂപ് ബിനീഷ് കോടിയേരിയുടെ ബിനാമി; നടന്നത് വന്‍സാമ്പത്തിക ഇടപാടുകളെന്ന് ഇ.ഡി

ബിനീഷ് കോടിയേരിയാണ് തന്‍റെ ‘ബോസെ’ന്ന് ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മൊഴി നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. അനൂപ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ഇ.ഡി. പറയുന്നുണ്ട്. ബിനീഷ് പറയുന്ന കാര്യങ്ങളാണ് അനൂപ് ചെയ്യുന്നത്. വലിയ സാമ്പത്തിക ഇടപാടുകള്‍ ഇരുവരും തമ്മില്‍ നടന്നിട്ടുണ്ട്.

ഇക്കാര്യം ബിനീഷ് സമ്മതിച്ചതായും ഇ.ഡി. ബാക്കിയുള്ള സാമ്പത്തിക ഇടപാടുകളുടെ ഉറവിടത്തെ കുറിച്ച് ബാങ്ക് രേഖകളുടെയും മറ്റും സഹായത്തോടെ ചോദിക്കുമ്പോള്‍ ബിനീഷ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം കള്ളപ്പണ നിരോധന നിയമപ്രകാരം അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ബംഗളൂരുവില്‍ തുടരുകയാണ്. നിലവില്‍ കള്ളപ്പണ നിരോധന നിയമത്തിന്‍റെ മൂന്നും നാലും വകുപ്പുകളാണ് ബിനീഷിനെതിരെ ചുമത്തിയിരിക്കുന്നത്.

0Shares