കാസർകോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ച വാഹനങ്ങൾ ഇ-ലേലം ചെയ്യുന്നു; നിങ്ങൾക്കും പങ്കെടുക്കാം

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട് ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ച വാഹനങ്ങൾ ഇ-ലേലം ചെയ്യുന്നു; നിങ്ങൾക്കും പങ്കെടുക്കാം

കാസര്‍കോട്: ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും ബദിയടുക്ക, വിദ്യനഗര്‍, മഞ്ചേശ്വരം,കാസര്‍കോട്, കുമ്പള,വെള്ളരിക്കുണ്ട്, നിലേശ്വരം, ബേഡകം, രാജപുരം, ആദൂര്‍,മേല്‍പ്പറമ്പ എന്നീ സ്റ്റേഷനുകളില്‍ സുക്ഷിച്ചിട്ടുള്ളതും അവകാശികള്‍ ഇല്ലാത്തതുമായ 19 ലോട്ടുകളില്‍ ഉള്‍പ്പെട്ട 159 വാഹനങ്ങള്‍ 19 ലോട്ടുകളായി തിരിച്ച് കേരള പോലീസ് ആക്ട് 56 ഉപവകുപ്പ് 77,10,11 പ്രകാരം എം.എസ്.ടി. സി ലിമിറ്റഡിൻ്റെ വെബ്സെറ്റായ www.mstcommerce.com മുഖേന മാര്‍ച്ച് 07ന് രാവിലെ 11 മുതല്‍ 3.30 വരെ ഇ-ലേലം ചെയ്യുന്നു.

താല്‍പര്യമുള്ളവര്‍ എം.എസ്.ടി.സി വെബ്സെറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. വാഹനങ്ങള്‍ പരിശോധിക്കണമെന്നുള്ളവര്‍ക്ക് ലേല തീയതിക്ക് തൊട്ട് മുന്‍പ് വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 5 വരെ വാഹനം സൂക്ഷിച്ചിട്ടുള്ള മേലാധികാരിയുടെ അനുമതിയോടെ പരിശോധിക്കാം ഫോണ്‍ 04994255461.

0Shares