സല്യൂട്ട് എന്ന ചിത്രം ഒ.ടി.ടിയില്‍; ദുല്‍ഖര്‍ സല്‍മാന് തിയേറ്റര്‍ സംഘടനകളുടെ വിലക്ക്

  • Post category:entertainment
  • Reading time:1 min read
You are currently viewing സല്യൂട്ട് എന്ന ചിത്രം ഒ.ടി.ടിയില്‍; ദുല്‍ഖര്‍ സല്‍മാന് തിയേറ്റര്‍ സംഘടനകളുടെ വിലക്ക്

നടന്‍ ദുല്‍ഖര്‍ സല്‍മാന് തിയേറ്റര്‍ സംഘടനകളുടെ വിലക്ക്. സല്യൂട്ട് എന്ന ചിത്രം ഒ.ടി.ടിയില്‍ നേരിട്ട് റിലീസ് ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ഫിയോക്ക് തീരുമാനം. ദുല്‍ഖര്‍ സല്‍മാനുമായി ഇനി സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി.

തിയേറ്റര്‍ റിലീസ് വാഗ്ദാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ വഞ്ചിക്കുകയായിരുന്നെന്ന് ഫിയോക്ക് ആരോപിച്ചു. വെള്ളിയാഴ്ച്ചയാണ് സല്യൂട്ട് സോണിലിവില്‍ റിലീസ് ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാൻ്റെ വെയ് ഫാറര്‍ ഫിലിംസാണ് സല്യൂട്ട് നിര്‍മ്മിച്ചിരിക്കുന്നത്.

0Shares