സണ്ണി ഡിയോളിനൊപ്പം ബോളിവുഡില്‍ ദുല്‍ഖര്‍; ഛുപ് ടീസര്‍ പുറത്ത്

  • Post category:entertainment
  • Reading time:1 min read
You are currently viewing സണ്ണി ഡിയോളിനൊപ്പം ബോളിവുഡില്‍ ദുല്‍ഖര്‍; ഛുപ് ടീസര്‍ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍റെ കരിയറിലെ മൂന്നാമത്തെ ഹിന്ദി ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ആര്‍ ബല്‍കിയാണ്. സണ്ണി ഡിയോള്‍ ആണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആര്‍ ബല്‍കി. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമാണിത്. ഒരു ത്രില്ലര്‍ ചിത്രം ബല്‍കി ആദ്യമായാണ് സംവിധാനം ചെയ്യുന്നത്.

0Shares