രണ്ട് മാസത്തിലധികമായി അടച്ചിട്ടിരുന്ന തിയേറ്ററുകള്‍ തുറന്ന് ദുബായ്; പ്രവേശനം കര്‍ശന നിയന്ത്രണങ്ങളോടെ; ടൊവിനോ – ദുല്‍ഖര്‍ ചിത്രങ്ങള്‍ വീണ്ടും റിലീസ് ചെയ്തു

  • Post category:entertainment / news
  • Reading time:1 min read
You are currently viewing രണ്ട് മാസത്തിലധികമായി അടച്ചിട്ടിരുന്ന തിയേറ്ററുകള്‍ തുറന്ന് ദുബായ്; പ്രവേശനം കര്‍ശന നിയന്ത്രണങ്ങളോടെ; ടൊവിനോ – ദുല്‍ഖര്‍ ചിത്രങ്ങള്‍ വീണ്ടും റിലീസ് ചെയ്തു

കൊറോണ വ്യാപനത്തെ തുടര്‍ന്ന് രണ്ടു മാസത്തിലധികമായി അടച്ചിട്ടിരുന്ന തിയേറ്ററുകള്‍ തുറന്ന് ദുബായ്. കര്‍ശന നിയന്ത്രണങ്ങളോടെ തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് മലയാളത്തിലെ രണ്ടു ചിത്രങ്ങളാണ് അവിടെ റീ-റിലീസ് ചെയ്തത്.

ടൊവിനോ തോമസിന്‍റെയും ദുല്‍ഖര്‍ സല്‍മാന്‍റെയും ചിത്രങ്ങളാണ് ദുബായില്‍ വീണ്ടും റിലീസ് ചെയ്തത്. ടൊവിനോയുടെ കുറ്റാന്വേഷണ ത്രില്ലറായ ഫോറന്‍സിക്കും ദുല്‍ഖറിന്‍റെ റൊമാന്റിക് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്നീ സിനിമകളാണ് മെയ് 27ന് ദുബായില്‍ റിലീസായത്.

ഫെബ്രുവരി 28ന് റിലീസായ ഈ രണ്ടു ചിത്രങ്ങളും ലോക്ഡൗണിനെത്തുടര്‍ന്ന് തീയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചിരുന്നു. അതിന് ശേഷം ഓണ്‍ലൈനിലും ലഭ്യമായിരുന്നു.

0Shares