ദുബായ് കെ.എം.സി.സി കാസർകോട് മുനിസിപ്പൽ കമ്മിറ്റിയുടെ തക്ഫീൻ പദ്ധതിക്ക് തുടക്കമായി

  • Post category:health / local news
  • Reading time:1 min read
You are currently viewing ദുബായ് കെ.എം.സി.സി കാസർകോട് മുനിസിപ്പൽ കമ്മിറ്റിയുടെ തക്ഫീൻ പദ്ധതിക്ക് തുടക്കമായി

കാസർകോട്: ദുബായ് കെ.എം.സി.സി കാസർകോട് മുനിസിപ്പൽ കമ്മിറ്റി നടപ്പിലാക്കുന്ന തക്ഫീൻ പദ്ധതിക്ക് തുടക്കമായി.ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ആവശ്യത്തിനായുഉള കിറ്റുകളും മയ്യിത്ത് പരിപാലനത്തിനുള്ള തുണികളും സൗജന്യമായി നൽകുന്ന പദ്ധതിയാണ് തക്ഫീൻ. കാസർകോട് വി.പി ടവറിൽ നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പ്രസിഡണ്ട് ഹാരിസ് ബ്രദേർസ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., മൂസ ബി. ചെർക്കള, അബ്ബാസ് ബീഗം, അഷ്റഫ് എടനീർ, കെ.എം. ബഷീർ, അഡ്വ. വി എം മുനീർ ,സഹീർ ആസിഫ് ,എ.എ. അസീസ്, ഹനീഫ് നെല്ലിക്കുന്ന്, ഖാലിദ് പച്ചക്കാട്, അൻവർ ചേരങ്കൈ, എം.എച്ച്. ഖാദർ , മമ്മു ചാല, അബ്ദുൽ റഹ്മാൻ ചക്കര,സൈനുദ്ധീൻ തുരുത്തി,അഷ്ഫാക്ക് തുരുത്തി, ഹസൈനാർ തോട്ടുംഭാഗം,സർഫ്രാസ് പട്ടേൽ,ശിഹാബ് നായ്മാർമൂല,ഹസ്സൻ പതിക്കുന്നിൽ,ബഷീർ ചേരങ്കൈ,നവാസ് തുരുത്തി,സുഹൈൽ പടിഞ്ഞാർ,ഹാരിസ് കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഷരീഫ് തുരുത്തി സ്വാഗതവും ഹമീദ് ബെദിര നന്ദിയും പറഞ്ഞു.

0Shares