
പഠനം പാതിവഴിയിൽ മുടങ്ങുകയോ പരാജയപ്പെടുകയോ ചെയ്തവർക്ക് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് സൗജന്യമായി തുടർപഠനം നടത്തുന്നതിന് കേരളാ പൊലീസ് ഒരുക്കുന്ന ഹോപ്പ് പദ്ധതിയിലേയ്ക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

ഇത്തരം കുട്ടികൾക്ക് അവരുടെ സ്വന്തം ജില്ലയിൽ വിദഗ്ധ പരിശീലനം നൽകും വിധമാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി കുട്ടികൾ ഹോപ്പ് പദ്ധതിപ്രകാരം പഠിച്ച് വിജയം നേടിയിട്ടുണ്ട്.
താൽപര്യമുള്ളവർ സ്വദേശത്തെ പൊലീസ് സ്റ്റേഷൻ മുഖേനയോ 9497900200 എന്ന ചിരി പദ്ധതിയുടെ ഹെൽപ്പ് ലൈൻ മുഖേനയോ ഒക്ടോബർ 16നു മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
