മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണിയുമായി പി.എസ്.സി ഉദ്യോഗാർത്ഥികൾ; സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്നത് നാടകീയ പ്രതിഷേധം

  • Post category:news
  • Reading time:1 min read
You are currently viewing മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ഭീഷണിയുമായി പി.എസ്.സി ഉദ്യോഗാർത്ഥികൾ; സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്നത് നാടകീയ പ്രതിഷേധം

സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ പി.എസ്.സി ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം. സര്‍ക്കാര്‍ നടത്തുന്ന പിന്‍വാതില്‍ നിയമനത്തിൽ പ്രതിഷേധിച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ളവര്‍ പ്രതിഷേധം നടത്തി. ആദ്യം മണ്ണെണ്ണയൊഴിച്ച ഉദ്യോഗാര്‍ത്ഥിയെ പോലീസ് ആള്‍ക്കൂട്ടത്തില്‍നിന്ന് മാറ്റി.

ഇതിനെ തുടര്‍ന്ന് ഉടന്‍ തന്നെ മറ്റൊരാളും ദേഹത്ത് മണ്ണെണ്ണയൊഴിച്ചു. തൊട്ടുപിന്നാലെ തന്നെ സമരവേദിയിൽനിന്ന് പിന്മാറണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അതേസമയം, പിൻവാതിൽ നിയമനത്തിനെതിരെ മലപ്പുറത്ത് നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി.

0Shares