പനിയുള്ള രോഗി ഖത്തറിലേക്ക് കടന്നു; വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ഡോക്ടറുടെ പണിപോയി; സംഭവം തൃശൂരില്‍

  • Post category:news
  • Reading time:1 min read
You are currently viewing പനിയുള്ള രോഗി ഖത്തറിലേക്ക് കടന്നു; വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ഡോക്ടറുടെ പണിപോയി; സംഭവം തൃശൂരില്‍

ഒരു നല്ല കാര്യം ചെയ്തപ്പോള്‍ ഉള്ള പണിയും പോയെന്ന് ഡോക്ടര്‍ ഷിനു ശ്യാമളന്‍. പനി ബാധിതനായി സ്വകാര്യ ക്ലിനിക്കിലെത്തിയ വിദേശ മലയാളി കൊറോണ പരിശോധനയ്ക്ക് വിധേയനാകണമെന്ന ആവശ്യം നിരാകരിച്ച് വിദേശത്തേക്ക് കടന്നതായി അറിയിച്ച ഡോക്ടറുടെ ജോലിയാണ് പോയത്. ഇദ്ദേഹത്തെ സംബന്ധിച്ച വിവരങ്ങള്‍ ആശുപത്രി അധികൃതരെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും അറിയിച്ചു.

ഇന്നലെ രാവിലെ ഖത്തറിലേക്ക് കടന്ന ഇയാളെ അവിടെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നാണ് വിവരം. ഈ വിഷയം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചതോടെ തന്നെ ജോലിയില്‍ നിന്ന് പരിച്ചുവിട്ടതായി ഷിനു പറയുന്നു. തൃശൂര്‍ തളിക്കുളത്തുള്ള സ്വകാര്യ ക്ലിനിക്കില്‍ നിന്നാണ് പിരിച്ചുവിട്ടതെന്ന്ഷിനു പറഞ്ഞു.

https://www.facebook.com/Shinuz/posts/10219052703326487
0Shares