ഡോ. മുഹമ്മദ് കുഞ്ഞി .കെ മെമ്മോറിയൽ ക്ലിനിക് ഉദ്ഘാടനം ചെയ്തു

  • Post category:health / local news
  • Reading time:1 min read
You are currently viewing ഡോ. മുഹമ്മദ് കുഞ്ഞി .കെ മെമ്മോറിയൽ ക്ലിനിക് ഉദ്ഘാടനം ചെയ്തു

കാസർകോട്: രോഗികൾക്ക് പ്രതീക്ഷയും ആശ്വാസവുമായി ഡോ. മുഹമ്മദ് കുഞ്ഞി മെമ്മോറിയൽ ക്ലിനിക് ഡോ. മുഹമ്മദ് മുസ്തഫയുടെ മേൽ നോട്ടത്തിൽ പുനർ പ്രവർത്തനം ആരംഭിച്ചു. ബൺപ്പത്തടുക്ക തങ്ങൾ ക്ലിനിക്കിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

ആതുര സേവന രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച് മുഹമ്മദ് കുഞ്ഞിയുടെ മക്കളായ റാസിഫ് മുഹമ്മദ്, റംഷീദ് മുഹമ്മദ്, ഡോ. റിനോഷ ജെസിൻ എന്നിവരുടെ മേൽ നോട്ടത്തിൽ നടത്തിയ ഉദ്ഘാടന പരിപാടിയിൽ എൻ. എ നെല്ലിക്കുന്ന് എം. എൽ. എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്ത, വൈസ് പ്രസിഡന്റ് എം. അബ്ബാസ്, പഞ്ചായത്തംഗം ബാലകൃഷ്ണ ഷെട്ടി, സാമൂഹ്യ പ്രവർത്തകരായ മാഹിൻ കേളോട്ട്, സി എ അബൂബക്കർ, അൻവർ ഓസോൺ, ഹമീദ് കെടെഞ്ചി, ഹാരിസ് പി എം എസ്, ഒ പി ഹനീഫ പൈക്ക, പ്രമുഖ വ്യവസായ യഹിയ തളങ്കര, മത സാംസ്കാരിക നേതാക്കൾ എന്നിവര്‍ പങ്കെടുത്തു. ഡോക്ടറുടെ സേവനം വൈകിട്ട് 4.30 മുതൽ ‌രാത്രി 10 മണി വരെ ലഭ്യമാണ്. ക്ലിനിക്ക് രാവിലെ 9 മണി മുതൽ പ്രവർത്തനം ആരംഭിക്കും.

0Shares