ആലംപാടി നൂറുൽ ഇസ്ലാം യതീംഖാന വിദ്യാർത്ഥികൾക്ക് സൈക്കിളുകൾ സമ്മാനമായി നൽകി

  • Post category:local news
  • Reading time:1 min read
You are currently viewing ആലംപാടി നൂറുൽ ഇസ്ലാം യതീംഖാന വിദ്യാർത്ഥികൾക്ക് സൈക്കിളുകൾ സമ്മാനമായി നൽകി

തളങ്കര/ കാസർകോട് : മാലിക്ദീനാർ ഹോസ്പിറ്റൽ ചെയർമാൻ കെ.എസ് അൻവർ സാദത്ത്, സിറ്റി സൈക്കിൾസ് എം.ഡി അൻവർ സാദത്ത് എന്നിവർ ചേർന്ന് ആലംപാടി നൂറുൽ ഇസ്ലാം യതീംഖാന വിദ്യാർത്ഥികൾക്ക് സൈക്കിളുകൾ സമ്മാനമായി നൽകി. വിദ്യാർത്ഥികൾക്കുള്ള സൈക്കിളുകൾ ആക്ടിങ് പ്രസിഡന്റ്‌ എൻ. എ അബൂബക്കർ ഹാജിക്ക് കൈമാറി.

യതീംഖാന കാമ്പസ്സിൽ സംഘടിപ്പിച്ച ചടങ്ങ് മനുഷ്യ സ്നേഹത്തിൻ്റെയും മാനവികതയുടെയും പുതിയ സന്ദേശമായിമാറി. ചടങ്ങിൽ കെ.എസ് മഹമൂദ് ഹാജി, മുഹമ്മദ്‌ മേനത്ത്, അബു മുബാറക്, മിഹ്റാജ് ഖാദർ, അറഫ ഖാദർ, ഉമർ സഖാഫി ഏണിയാടി, അലി മൗലവി തുടങ്ങിയവർ സംബന്ധിച്ചു.

0Shares