
കോങ്ങാട് എം.എല്‍.എ കെ.വി. വിജയദാസിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ല.കോവിഡ് ബാധിതനായി ഡിസംബര്‍ 11-നാണ് എം.എല്‍.എ ആശുപത്രിയിലാകുന്നത്.

പിന്നീട് കോവിഡ് നെഗറ്റീവായെങ്കിലും കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ സ്ഥിതി ഗുരുതരമാക്കി . രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടയാകുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് എം.എല്‍.എയെ വിധേയനാക്കുകയും ചെയ്തിരുന്നു.
