
കാസർകോട്: സമീപകാലത്തായി യൂട്യൂബ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ വഴി സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണെന്നും ഇത്തരം പ്രവണതകളെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റില്‍ നടത്തിയ വനിതാ കമ്മീഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് സൈബര്‍ നിയമങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി സ്ത്രീകളെ പൊതുസമൂഹത്തിന് മുമ്പില്‍ മോശമായി ചിത്രീകരിച്ചുകൊണ്ട്, അവരെ മാനസികമായി വേട്ടയാടുനുള്ള ദുഷ്പ്രവണതകളാണ് ഇത്തരം ചെയ്തികള്‍ക്ക് പിന്നിലെന്ന് അവര്‍ പറഞ്ഞു.
അഭയാ കേസ് വിധി സ്വാഗതാര്‍ഹമാണ്. മതസ്ഥാപനങ്ങളിലും ആത്മീയ കേന്ദ്രങ്ങളിലും നടക്കുന്ന സ്ത്രീ വിരുദ്ധ-ലൈംഗീക അതിക്രമങ്ങള്‍ക്കെതിയുള്ള തിരിച്ചടിയാണ് ഈ വിധി. തെറ്റ് ചെയ്യുന്നവര്‍ ഇന്നെല്ലെങ്കില്‍,നാളെ ശിക്ഷിക്കപ്പെടുമെന്ന സന്ദേശം സമൂഹത്തിന് നല്‍കാന്‍ ഈ വിധി കഴിഞ്ഞിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
