
തനിക്ക് മോഹൻ ലാൽ എന്ന പേര് എങ്ങനെ വന്നു എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ലാൽ. വല്യമ്മാവൻ ഗോപിനാഥൻ നായർ ആണ് തന്‍റെ സഹോദരിയുടെ മക്കൾക്ക് പ്യാരി ലാൽ എന്നും മോഹൻ ലാൽ എന്നും പേരിട്ടത്. മോഹൻ ലാലിന്‍റെ അച്ഛന് ജാതി പേര് ചേർത്തു വിളിക്കുന്നതിൽ താൽപര്യമില്ലായിരുന്നു. തന്‍റെ മകളെ സാധാരണ പോലെ പേര് വിളിച്ചു കേൾക്കണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ താല്പര്യം.

റോഷൻ ലാൽ എന്നതായിരുന്നു യഥാർത്ഥത്തിൽ മോഹൻ ലാലിന് നൽകാനിരുന്ന പേര്. എന്നാൽ പിന്നീട് വല്യമ്മാവൻ തീരുമാനം മാറ്റുകയായിരുന്നു. എല്ലാവരെയും മോഹിപ്പിക്കുന്ന ഒരു പേര് ആവട്ടെ എന്നായിരുന്നു അമ്മാവന്‍റെ താല്പര്യം. ആ തീരുമാനം യാഥാർത്ഥ്യമാക്കി കൊണ്ട് മോഹൻ ലാൽ എന്ന പേര് ആക്കി. പത്തനം തിട്ടയിലാണ് മോഹൻ ലാൽ ജനിക്കുന്നത്. എന്നാൽ തിരുവനന്ത പുരത്താണ് താരം വളരുന്നത്. വിശ്വ നാഥൻ നായരുടെയും ശാന്ത കുമാരിയുടെയും മകനായാണ് മോഹൻ ലാലിന്‍റെ ജന്മം. മോഹൻ ലാൽ വിശ്വ നാഥൻ നായർ എന്നാണ് യഥാർത്ഥ പേര്.
താരവും താരത്തിന്‍റെ ജേഷ്ഠനും തമ്മിൽ ഏതാണ്ട് അഞ്ച് വയസ്സിന് വ്യത്യാസമാണുള്ളത്. തിരുവനന്തപുരത്തെ എം.ജി കോളേജിലായിരുന്നു മോഹൻ ലാൽ പഠിച്ചത്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നതും. പിന്നീടങ്ങോട്ട് മോഹൻ ലാലിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന് തന്നെ പറയാം. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും താരം സജീവമായി. ഏതാണ്ട് നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ഇദ്ദേഹം.
