വെറും വയറ്റില്‍ ഫ്രൂട്ട്‌സ് കഴിക്കുന്ന ശീലമുണ്ടോ? നിര്‍ത്തുക, ദൂഷ്യഫലങ്ങള്‍ ഇതെല്ലാം

  • Post category:health / Kerala / news
  • Reading time:1 min read
You are currently viewing വെറും വയറ്റില്‍ ഫ്രൂട്ട്‌സ് കഴിക്കുന്ന ശീലമുണ്ടോ? നിര്‍ത്തുക, ദൂഷ്യഫലങ്ങള്‍ ഇതെല്ലാം

ധാരാളം പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് എപ്പോഴും ആരോഗ്യത്തിന് നല്ലതാണ്. പഴങ്ങളില്‍ ധാരാളം വൈറ്റമിനുകള്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ശരീരഭാരം കുറയ്ക്കാനും പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.

അതേസമയം രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില പഴങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. സിട്രസ് പഴങ്ങള്‍ ഒരിക്കലും വെറും വയറ്റില്‍ കഴിക്കരുത്.

ഓറഞ്ച്, പൈനാപ്പിള്‍, കിവി, നാരങ്ങ, പേരയ്ക്ക, മാമ്പഴം എന്നിവ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല.

ഫൈബര്‍ ധാരാളം അടങ്ങിയ പഴങ്ങള്‍ വെറും വയറ്റില്‍ കഴിച്ചാല്‍ അത് മെറ്റാബോളിസത്തെ ത്വരിതഗതിയിലാക്കും. വയറിന് അസ്വസ്ഥത ഉണ്ടാക്കും.

ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറികള്‍, ബേക്കറി പലഹാരങ്ങള്‍, ചോക്ലേറ്റ്, എരിവും പുളിയും ധാരാളം അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ എന്നിവയും വെറും വയറ്റില്‍ കഴിക്കരുത്.

0Shares