‘മരക്കാർ’ സിനിമയുടെ വ്യാജപ്പതിപ്പുകള്‍ കാണുകയോ, കാണാന്‍ പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക; പ്രിയദർശൻ പറയുന്നു

  • Post category:entertainment
  • Reading time:1 min read
You are currently viewing ‘മരക്കാർ’ സിനിമയുടെ വ്യാജപ്പതിപ്പുകള്‍ കാണുകയോ, കാണാന്‍ പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക; പ്രിയദർശൻ പറയുന്നു

റിലീസിന് മുമ്പു തന്നെ ‘മരക്കാർ’ റിസർവേഷനിലൂടെ മാത്രം 100 കോടി നേടിയിരുന്നു. യു. എ. ഇയിലും ഓസ്‌ട്രേലിയയിലും എല്ലാം പുതിയ റെക്കോർഡുകൾ കുറിച്ച ചിത്രം കേരളത്തിൽ ഏറ്റവുമധികം പ്രദർശനങ്ങൾ ആദ്യദിവസം നടത്തിയ ചിത്രം എന്ന റെക്കോർഡും കുതിച്ചിരുന്നു. ഇപ്പോഴിതാ മരക്കാറെ ഹൃദയത്തിലേറ്റിയതിന് പ്രേക്ഷകർക്ക് ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ നന്ദി അറിയിച്ചിരിക്കുകയാണ്.

ചിത്രത്തിൻ്റെ വ്യാജപ്പതിപ്പുകൾ പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധവും മാനുഷികവിരുദ്ധവുമാണെന്നും അദ്ദേഹം കുറിച്ചു. പ്രിയൻ്റെ വാക്കുകൾ:ലോകമെമ്പാടുമുള്ള കുടുംബപ്രേക്ഷകര്‍ ‘മരക്കാര്‍, അറബിക്കടലി ൻ്റെ സിംഹം’ എന്ന വലിയ ചിത്രത്തെ ഹൃദയത്തിലേറ്റിയതിലുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. അതിര്‍ത്തികള്‍ കടന്ന്,അന്യദേശത്തേക്ക് നമ്മുടെ കൂടുതല്‍ സിനിമകള്‍ ഇനിയും എത്തേണ്ടതുണ്ട്. പ്രിയപ്രേക്ഷകരുടെ സ്നേഹവും പ്രോത്സാഹനവും ഈ ചിത്രത്തിന് ഇനിയും ഉണ്ടാകണം എന്ന് അഭ്യര്‍ഥിക്കുന്നു.

ചിത്രത്തിൻ്റെ വ്യാജപ്പതിപ്പുകള്‍ കാണുകയോ, കാണാന്‍ പ്രേരിപ്പിക്കുകയോ ചെയ്യാതിരിക്കുക. അത് നിയമവിരുദ്ധവും മാനുഷികവിരുദ്ധവുമാണെന്ന് അറിയുക. നന്ദി.

അതേസമയം, കേരളത്തിനു പുറത്തും മരക്കാർ നിറഞ്ഞ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. യു. എ. ഇയിൽ ആദ്യദിനം മാത്രം 2.98 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഓസ്‌ട്രേലിയയിലും ആദ്യദിനത്തിൽ പുത്തൻ റെക്കോർഡാണ് ചിത്രം നേടിയിരിക്കുന്നത്. ഓസ്‌ട്രേലിയൻ സമയം രാത്രി എട്ടു മണി വരെയുള്ള കണക്കനുസരിച്ച് 47,262 ഓസ്‌ട്രേലിയൻ ഡോളറാണ് ചിത്രം നേടിയിരിക്കുന്നത്.

0Shares