അമിതാഭ് ബച്ചൻ്റെ പേരും ശബ്ദവും ചിത്രങ്ങളും അനുമതി എല്ലാതെ ഉപയോഗിക്കരുത്; ഇടക്കാലവിധിയുമായി ഡൽഹി ഹൈക്കോടതി

  • Post category:entertainment
  • Reading time:1 min read
You are currently viewing അമിതാഭ് ബച്ചൻ്റെ പേരും ശബ്ദവും ചിത്രങ്ങളും അനുമതി എല്ലാതെ ഉപയോഗിക്കരുത്; ഇടക്കാലവിധിയുമായി ഡൽഹി ഹൈക്കോടതി

ബോളിവുഡ് താരം അമിതാഭ് ബച്ചൻ്റെ പേരും ശബ്ദവും ചിത്രങ്ങളും അനുമതി എല്ലാതെ ഉപയോഗിക്കരുത് എന്ന് ഡൽഹി ഹൈകോടതിയുടെ ഇടക്കാല വിധി. ടെലിവിഷനിലും സമൂഹമാദ്ധ്യമങ്ങളിലും ഉൾപ്പെടെ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിൽ അമിതാഭ് ബച്ചൻ്റെ ശബ്ദം, പേര്, ചിത്രം എന്നിവ അനുമതി കൂടാതെ ഉപയോഗിക്കുന്നതിന് എതിരെയാണ് കോടതിയെ സമീപിച്ചത്.

വ്യക്തിയുടെ അവകാശങ്ങളിലേയ്ക്കുള്ള കടന്നു കയറ്റമാണിത് എന്ന് നിരീക്ഷിച്ചാണ് കോടതിയുടെ വിധി. ഇത്തരത്തിൽ ഒരു വ്യക്തിയുടെ പേരും മറ്റ് വിവരങ്ങളും അനുമതിയില്ലാതെ ഉപയോഗപ്പെടുത്തുന്നത് അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നും പ്രഥമദൃഷ്ട്യ തന്നെ കേസെടുക്കാമെന്നും കോടതി വ്യക്തമാക്കി.

നിരവധി പരസ്യചിത്രങ്ങളെ പ്രതിനിധീകരിക്കുന്നയാളാണ് നടൻ. എന്നാൽ പല കമ്പനികളും അവരുടെ സാധനങ്ങളും സേവനങ്ങളും പ്രചരിപ്പിക്കുന്നതിനായി പ്രശസ്ത നടൻ്റെ പേരും ശബ്ദവും ചിത്രവുമെല്ലാം അനുമതി കൂടാതെ ഉപയോഗിക്കുകയാണ്. വിവിധ അധികാരികളോടും ടെലികോം സേവനദാതാക്കളോടും അമിതാഭ് ബച്ചൻ്റെ അവകാശങ്ങളെ ഹനിക്കുന്ന ഉള്ളടക്കം ഒഴിവാക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്.

0Shares