
കാസർകോട്: പ്രീയ സുഹൃത്തേ, സുഖമെന്ന് വിശ്വസിക്കുന്നു, താങ്കള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്ന് അറിഞ്ഞു…” എന്ന് തുടങ്ങി കോവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകത ഓര്‍മ്മപ്പെടുത്താന്‍ ബോധവത്കരണ കത്ത് തയ്യാറാക്കി പ്രചരിപ്പിക്കുകയാണ് ജില്ലാ ആരോഗ്യവിഭാഗവും ദേശീയ ആരോഗ്യ ദൗത്യവും.

മലയാളത്തിലും കന്നഡയിലും തയ്യാക്കിയിരിക്കുന്ന കത്തുകളുടെ ഉള്ളടക്കം വാക്‌സിനെടുക്കാന്‍ വിമുഖതയുള്ളവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാണ്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. ആര്‍ രാജന്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എ.വി രാംദാസ് എന്നിവരാണ് വേറിട്ട ബോധവത്കരണത്തിന് നേതൃത്വം നല്‍കുന്നത്.
