പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ സുപ്രീം കോടതിയില്‍

  • Post category:national / news
  • Reading time:1 min read
You are currently viewing പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ സുപ്രീം കോടതിയില്‍

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഡി.എം.കെ ജനറല്‍ സെക്രട്ടറി ആര്‍ ഭാരതിയാണ് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അധിക സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

മതത്തിൻ്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന നിയമം ഭരണഘടന വിരുദ്ധമാണ്. പൗരത്വം നല്‍കുന്നതിന് മതം അടിസ്ഥാനമാക്കുന്ന പുതിയ വ്യവസ്ഥയ്ക്ക് ആണ് നിയമം തുടക്കം ഇടുന്നതെന്ന് സത്യവാങ്മൂലത്തില്‍ ആരോപിച്ചിട്ടുണ്ട്.

പീഡനം അനുഭവിക്കുന്ന ആറ് രാജ്യങ്ങളിലെ മുസ്ലിങ്ങളെ പോലും നിയമത്തിൻ്റെ പരിധിയില്‍ കൊണ്ട് വന്നിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

0Shares