ടാറ്റ ആശുപത്രിയിലേക്ക് വെന്റിലേറ്ററുകള്‍ നല്‍കി റെഡ്‌ക്രോസ് സൊസൈറ്റി കാസര്‍കോട് ജില്ലാ ഘടകം

  • Post category:health / local news
  • Reading time:1 min read
You are currently viewing ടാറ്റ ആശുപത്രിയിലേക്ക് വെന്റിലേറ്ററുകള്‍ നല്‍കി റെഡ്‌ക്രോസ് സൊസൈറ്റി കാസര്‍കോട് ജില്ലാ ഘടകം

റെഡ്‌ക്രോസ് സൊസൈറ്റി കാസര്‍കോട് ജില്ലാ ഘടകം ടാറ്റ ട്രസ്റ്റ് കോവിഡ് ആസ്പത്രിക്ക് മൂന്നു ലക്ഷം രൂപ വിലവരുന്ന രണ്ട് വെന്റിലേറ്ററുകള്‍ കൈമാറി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദ്ഘാടനം ചെയ്തു. ടാറ്റ ആശുപത്രി സൂപ്രണ്ട് ഡോ. ഗീതാ ഗുരുദാസ് ഏറ്റുവാങ്ങി.

മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടിലേക്കുള്ള ജൂനിയര്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ 30,000 രൂപ ജൂനിയര്‍ റെഡ്ക്രോസ് കോ ഓര്‍ഡിനേറ്റര്‍ കെ. അനില്‍കുമാര്‍ കൈമാറി. റെഡ്‌ക്രോസ് സംസ്ഥാന ട്രഷറര്‍ എച്ച്.എസ്. ഭട്ട് അധ്യക്ഷനായിരുന്നു. റെഡ്‌ക്രോസ് സെക്രട്ടറി എം.വിനോദ്, ആര്‍.എം.ഒ ഡോ. ശരണ്യ, എച്ച്.കെ. മോഹന്‍ദാസ്, എന്‍.സുരേഷ്, കെ.രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

0Shares