
കാറഡുക്ക / കാസർകോട്: കാസർകോട് റവന്യു ജില്ലാ സ്‌കൂൾ കലോത്സവം കേരള നിയമസഭാ സ്‌പീക്കർ ഉദ്ഘാടനം ചെയ്‌തു. സോവനീർ പ്രകാശനം ആർട്ടിസ്റ്റ് സി.കെ നായർ കാനത്തൂർ ഏറ്റുവാങ്ങി. ചരിത്രത്തിൽ ചവുട്ടിനിന്ന ഗതകാല സമര പോരാട്ട സ്‌മരണകൾ സാക്ഷി ആയാണ് കാടകത്ത് എല്ലാ മേളകളും നടക്കാറുള്ളത്. സ്വാതന്ത്ര്യ സമരത്തിൻ്റെ ചെറുതീക്കനൽ ജ്വലിച്ചതും ഒട്ടനവധി സമര പോരാട്ടങ്ങൾക്കും നവോഥാന സമരങ്ങൾക്കും സാക്ഷ്യം വഹിച്ച നാടാണ് കാടകം ഗ്രാമം.
“സ്വാഗതമരുളുന്നു…
സ്വാഗതമരുളുന്നു…
സ്നേഹ സ്വാഗതമരുളുന്നു…
സുസ്വാഗതമരുളുന്നു…”

ചരിത്ര സ്‌മരണകൾ ഉണർത്തുന്ന ഗാനത്തോടെ സ്വാഗതമരുളിയാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. ജി.വി.എച്ച്.എസ് സ്‌കൂളിലെ സ്റ്റാഫ് അംഗങ്ങളാണ് സ്വാഗതഗാനം ആലപിച്ചത്. ഇതേ സ്‌കൂലെ രാജൻ പി.പിയാണ് ഗാനം രചിച്ചത്. ജോയി കുന്നുംങ്കൈയാണ് സംഗീതം നൽകിയത്.
“കാടകം ഇത് കലയുടെ നാട്
നാട്ടകം ഇത് നാടക നാട്
വന സത്യാഗ്രഹത്തിൻ മണ്ണിത്…”
തുടങ്ങിയ ചരിത്രത്തിൽ ചവുട്ടിനിന്ന ഗതകാല സമര പോരാട്ടങ്ങളുടെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും ഈരടികൾ കലോത്സവ നഗരിയെ വിസ്‌മൃതിതിയിലാഴ്ത്തി.

എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അധ്യക്ഷനായി. എം.എൽ.എമാരായ എ.കെ.എം അഷ്റഫ്, ഇ.ചന്ദ്രശേഖരൻ, എം.രാജഗോപാൽ, കാറുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യൂ, ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ഷാനവാസ് പാദൂർ, കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലകൃഷ്ണ.കെ തുടങ്ങിയ ജനപ്രതിനിധികളും ഉദ്ദ്യോഗസ്ഥരും പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ സ്വാഗതവും കാറഡുക്ക ജി.വി.എച്ച്.എസ് സ്‌കൂൾ പ്രധാന അധ്യാപകൻ സഞ്ജീവ.എം നന്ദിയും പറഞ്ഞു.
Report: Peethambaran Kuttikol
