
കാസർകോട്: ചെറുവത്തൂരിലെ ഭക്ഷ്യവിഷ ബാധയുമായി ബന്ധപ്പെട്ട് ചന്തേര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണംഊർജിതമാക്കി. കട ഉടമ നിലവിൽ ഗൾഫിലുള്ള കാലിക്കടവിലെ പ്ലാവളപ്പിൽ കുഞ്ഞമ്മദ്, കടയിലെ മാനേജർപടന്നയിലെ അഹമ്മദ് തലയില്ലത്ത്, കാഷ്യർ മംഗലാപുരത്തെ മുള്ളോളി അനസ്‌ഗർ, കടയിൽ ഷവർമ്മഉണ്ടാക്കുന്ന ജീവനക്കാരൻ നേപ്പാൾ സ്വദേശിയായ സന്ദേശ് റായ് എന്നിവരെ പ്രതി ചേർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

പ്രതികളായ സന്ദേശ് റായ്, മുള്ളോളി അനസ്‌ഗർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാപോലീസ് മേധാവി വൈഭവ് സക്‌സേന സംഭവസ്ഥലം സന്ദർശിച്ചു. തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽചികിത്സയിലുള്ള കുട്ടികളെ കണ്ടു. ജില്ലാ മെഡിക്കൽ ഓഫീസറുമായി സംസാരിച്ചു. അന്വേഷണംഊർജ്ജിതമാക്കാൻ അന്വേഷണോദ്യോഗസ്ഥനായ ചന്ദേര ഇൻസ്‌പെക്ടർ നാരായണന് നിർദ്ദേശം നൽകി.
