
കാസർകോട്: ജില്ലാ പഞ്ചായത്തിൻ്റെ 2017-18 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ ചെലവവില്‍ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. സീതാലയം, സദ്ഗമയ, ആയുഷ്മാന്‍ ഭവ തുടങ്ങി ഹോമിയോ വകുപ്പിൻ്റെ വിവിധ പദ്ധതികള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും.

ജില്ലാ ഹോമിയോ ആശുപത്രിയില്‍ പുതിയതായി ആരംഭിക്കുന്ന സായാഹ്ന ഒ.പി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എസ്. എന്‍. സരിത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഹോമിയോ ഡോ. ഐ. ആര്‍. അശോക് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ഷിനോജ് ചാക്കോ, രാജ് മോഹൻ ഉണ്ണിത്താൻ ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മറ്റിയിലെ എം. പി യുടെ പ്രതിനിധി മനാഫ് നുള്ളിപ്പാടി, ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മറ്റിയിലെ എം.എൽ.എ പ്രതിനിധി കെ.കെ.വത്സലൻ, എച്ച്.എം.സി അംഗങ്ങളായ എം. ഭാസ്കരൻ , കെ. രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് രജിത റാണി സ്വാഗതവും പി.ചന്ദ്രമോഹനൻ നന്ദിയും പറഞ്ഞു.
