തടസങ്ങള്‍ നീങ്ങി; കേരളത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണവും സ്‌പെഷ്യൽ അരി വിതരണവും ചൊവ്വാഴ്ച മുതൽ ആരംഭിക്കും

  • Post category:news
  • Reading time:1 min read
You are currently viewing തടസങ്ങള്‍ നീങ്ങി; കേരളത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണവും സ്‌പെഷ്യൽ അരി വിതരണവും ചൊവ്വാഴ്ച  മുതൽ ആരംഭിക്കും

കേരളത്തില്‍ നാളെ മുതൽ ഭക്ഷ്യക്കിറ്റ് വിതരണവും സ്‌പെഷ്യൽ അരി വിതരണവും ആരംഭിക്കും. ഭക്ഷ്യവകുപ്പ് നിർദ്ദേശം നൽകി. കിറ്റ് വിതരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി. രാവിലെ മുതൽ കിറ്റ് വിതരണം തുടങ്ങും. വൈകുന്നേരത്തോടെ സ്‌പെഷ്യൽ അരിയും നൽകും. കിറ്റുകൾ വിതരണത്തിനായി റേഷൻ കടകളിലെത്തിച്ചു.

സ്‌പെഷ്യൽ അരിവിതരണം തടഞ്ഞ പ്രതിപക്ഷ നേതാവിന്‍റെ പരാതിയിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. മുൻഗണനേതര വിഭാഗത്തിനുള്ള സ്‌പെഷ്യൽ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി ക്കെതിരെയുള്ള സർക്കാർ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അതേസമയം, വോട്ടർമാരെ സ്വാധീനിക്കാൻ അരിവിതരണം ഉപയോഗിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ജസ്റ്റീസ് പി.വി ആഷയുടെ ബെഞ്ചാണ് ഹർജി കേട്ടത്.

0Shares