
അടുക്കളയില്‍ സ്ഥിരമായി നമ്മള്‍ ഉപയോഗിക്കുന്ന ഉപ്പ്, പഞ്ചസാര, പുളി, മോര്, പാല്‍, വിനെഗര്‍, അച്ചാര്‍, ഉണക്കമുന്തിരി, ഈന്തപ്പഴം, ശര്‍ക്കര, കുടംപുളി എന്നീ സാധനങ്ങള്‍ ഒരിക്കലും പ്ലാസ്റ്റിക് പാത്രത്തില്‍ ഇട്ടു സൂക്ഷിക്കരുത്. അതുപോലെ, വീട്ടില്‍ ഉപയോഗിച്ച് വരുന്ന അലുമിനിയം പാത്രങ്ങള്‍ക്കും കാന്‍സര്‍ ഉണ്ടാക്കുന്നതില്‍ മുഖ്യ പങ്കാണ് ഉള്ളത്. അലുമിനിയം പാത്രങ്ങളില്‍ പാല്‍, മോര് മുതലായവ കാച്ചി ഉപയോഗിക്കുന്നത്, കറി വെയ്ക്കുന്നത്, എല്ലാം ക്യാന്‍സറിന് കാരണമാകുന്നു എന്നാണ് പഠനങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്.

പ്രഷര്‍ കുക്കറിൻ്റെ കാര്യം ഇവിടെ എടുത്തു പറയേണ്ടതാണ്. അലുമിനിയം ചൂടാവുന്ന സമയത്ത് അലുമിനിയം സള്‍ഫേറ്റ് എന്ന രാസവസ്തു ഭക്ഷണത്തില്‍ കലരുന്നു. കുറച്ചു നാളുകള്‍ ഉപയോഗിച്ച കുക്കര്‍ ആണെങ്കില്‍ അതിൻ്റെ ഉള്ളിലേക്ക് നോക്കിയാല്‍ ചെറിയ ചെറിയ കുഴികള്‍ കാണാം. ആ കുഴികളില്‍ ഉണ്ടായിരുന്ന രാസവസ്തു പലതവണയായി ഇപ്പോ നമ്മുടെ ശരീരത്തില്‍ ആണെന്ന് മാത്രം! ഇത് നമ്മളെ മാത്രമല്ല അടുത്ത തലമുറകളെയും ബാധിക്കുമെന്ന് ഓര്‍ക്കണം.
പ്രതിവിധികൾ നിരവധി
അലുമിനിയം പാത്രങ്ങള്‍ക്ക് പകരം ഇരുമ്പ്, സ്റ്റീല്‍ തുടങ്ങിയവ ഉപയോഗിക്കാം. പ്ലാസ്റ്റിക്കിന് പകരം ചില്ല് (കുപ്പി) പത്രങ്ങളോ ചെമ്പ് പാത്രങ്ങളോ ഉപയോഗിക്കാം. മൺകലങ്ങളാണ് ഭക്ഷണങ്ങൾ പാചകം ചെയ്യാൻ ഏറ്റവും ഉചിതം. മാങ്ങ, നാരങ്ങാ തുടങ്ങിയവ ഉപ്പിലിടാൻ ഏറ്റവും നല്ലത് പ്രത്യേകം തയ്യാറാക്കിയ ചൈനക്ലേ അച്ചാർ ഭരണികളാണ്.

നോൺ സ്റ്റിക് പാത്രങ്ങൾ അതിൻ്റെ അകത്തെ കോട്ടിങ് ഇളകി തുടങ്ങിയാൽ പിന്നെ ഉപയോഗിക്കരുത്. വിലകുറവിൻ്റെയും ഓഫറിൻ്റെയും പിറകെ പോകാതെ ടോക്സിനുകൾ ഇല്ലാത്ത ആധുനിക പാത്രങ്ങൾ ആണെന്ന് ഉറപ്പു വരുത്തി വാങ്ങിക്കുക. വ്യാപാരികളുടെ വാചാലതയിൽ വീഴാതെ കടകൾ, മാളുകൾ, ഓൺലൈൻ എന്നിവിടങ്ങളിൽ നിന്നും ഏതുതരം ഉൽപ്പന്നങ്ങൾ വാങ്ങുമ്പോഴും ഗുണ നിലവാരമാണ് മുഖ്യമെന്ന കാര്യം മറക്കരുത്.
