മിലാനോ ഗോൾഡ് നാടിന് സമർപ്പിച്ചു; ഈയാഴ്‌ച ഓരോ ഉപഭോക്താക്കൾക്കും 10 ശതമാനം ഡിസ്‌കൗണ്ട് ഓഫർ

You are currently viewing മിലാനോ ഗോൾഡ് നാടിന് സമർപ്പിച്ചു; ഈയാഴ്‌ച ഓരോ ഉപഭോക്താക്കൾക്കും 10 ശതമാനം ഡിസ്‌കൗണ്ട് ഓഫർ

കാസർകോട്: സിറ്റി ഗോൾഡ് ജംഗ്ഷനിൽ 18 കാരറ്റ്‌ ആഭരണങ്ങൾക്ക് മാത്രമായി അന്താരാഷ്ട്ര നിലവാരമുള്ള ഉത്തര കേരളത്തിലെ ആദ്യത്തെ ജ്വല്ലറിയായ മിലാനോ ഗോൾഡ് ഷോറൂം ഷിഫാനി മുജീബ് ഉദ്ഘാടനം ചെയ്‌തു. ആദ്യവില്പനയിൽ വ്യവസായ- സാംസ്കാരിക പ്രവർത്തകനായ യഹിയ തളങ്കരയുടെ ഭാര്യ സുഹറാബി യഹിയ ഏറ്റുവാങ്ങി. മേഡ് ഫോർ ഇച്ച് അദർ ഫെയിം ജാബി ഷൈമ വിശിഷ്ടാതിഥിയായി.

ഉദ്ഘാടനവേളയിൽ ടർക്കിഷ് കളക്ഷനുകളുടെ സെക്ഷൻ സുഹറാബി യഹ്യയും നിലോഫാറും
മെട്രോ ട്രെൻഡ് ലൈറ്റ് വെയിറ്റ് കളക്ഷനുകളുടെ സെക്ഷൻ ജാബിർ ഷൈമയും ഇറ്റാലിയൻ കളക്ഷനുകളുടെ സെക്ഷൻ ഷിഫാനി മുജീബ്, ഡോ. ഹംന ഇർഷാദും നിർവ്വഹിച്ചു.

ഇറ്റലി, തുർക്കി, തായ്‌ലൻഡ്, മൊറോക്കോ, ഈജിപ്റ്റ്, തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്‌ത ലോകോത്തര നിലവാരമുള്ള 18 ക്യാരറ്റ് ആഭരണങ്ങളുടെ ഏറ്റവും നൂതനമായ കളക്ഷനുകൾ ഒരു കുടകീഴിൽ ഉപഭോക്താക്കൾക്ക് മിലാനോ ഗോൾഡിൽ ലഭിക്കും.

ചടങ്ങിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ സിയാന ഹനീഫ്, നസീബ, സീനത്ത്, അംസി, ഷർമി, സീനത്ത്, അസ്മി, ആയിഷ, അൽഫ, മുർഷി ഡോ. ഷഹനാസ്, ഡോ. ഫവാസ്, സിറ്റി ഗോൾഡ് ചെയർമാൻ അബ്ദുൾ കരീം കോളിയാട്, ഡയറക്ടർമാരായ ഇർഷാദ്, നൗഷാദ് ചൂരി, ദിൽഷാദ്, ഇക്ബാൽ, തുടങ്ങി വ്യാപാരി വ്യവസായി നേതാക്കളും പ്രമുഖ വ്യക്‌തികളും സംബന്ധിച്ചു.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഈയാഴ്‌ച ഓരോ ഉപഭോക്താക്കൾക്കും 10 ശതമാനം ഡിസ്‌കൗണ്ട് ഓഫർ നൽകുമെന്ന് മാനേജ്മെണ്ട് അറിയിച്ചു.

0Shares