
കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാർട്ടി നിർദ്ദേശം ലംഘിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ നോമിനേഷൻ നൽകിയവർക്കും റിബലായി മൽസരിക്കുന്നവർക്കും സാമൂഹ്യ മാധ്യമങ്ങളിൽ പാർട്ടി തീരുമാനങ്ങൾക്കും നയങ്ങൾക്കുമെതിരെ അനാവശ്യമായി പോസ്റ്റിടുന്നവർക്കുമെതിരെ കീഴ്ഘടകങ്ങളുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുള്ളയും ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാനും അറിയിച്ചു.

അച്ചടക്ക നടപടിയുടെ പേരിൽ പാർട്ടിയിൽ നിന്നും പുറത്ത് പോകുന്നവർക്ക് ഒരിക്കലും പാർട്ടിയിൽ തിരിച്ച് വരാൻ സാധിക്കാത്ത രീതിയിലുള്ള നടപടിയുണ്ടാകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ടെന്ന് നേതാക്കൾ പറഞ്ഞു.
