ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമ പഞ്ചായത്ത് 2024 -2025 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ആനന്ദാ ശ്രമം ഐ.എം.എ. ഹാൾ മാവുങ്കാലിൽ ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത പ്രസിഡന്റ് കെ. മണികണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു. അജാനൂർ പഞ്ചായത്ത് പ്രസിഡൻറ് ടി. ശോഭ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.കൃഷ്ണൻ മാസ്റ്റർ, ബ്ലോക്ക് മെമ്പർ എം. ജി.പുഷ്പ, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഷീബ ഉമ്മർ എന്നിവർ ആശംസ അറിച്ചു. ഭിന്നശേഷിക്കാരുടെ വിവിധ കലാപരിപാടികളും അവതരിച്ചു. പരിപാടി കൂടുതൽ ആനന്ദകരമാക്കാൻ ജിത്തു കൊടക്കാടിൻ്റെ നാടൻ പാട്ടും അരങ്ങേറി. പരിപാടിയിൽ പങ്കെടുത്തവർക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ സമ്മാനദാനം നടത്തി. ഐ.സി.ഡി.എസ്.സൂപ്പർ വൈസർ പ്രസീത ബി.വി, ശോഭന എ, സ്വാഗതവും അങ്കണവാടി വർക്കർ ശോഭന എ നന്ദിയും പറഞ്ഞു.

0Shares