‘പോയി’ എന്ന ഒറ്റവാക്കില്‍ നടന്‍ പൃഥ്വിരാജ്; എനിക്ക് ജീവിതം തിരിച്ചു തന്ന സച്ചി എന്ന് ദിലീപ്; സംവിധായകന്‍ സച്ചിയുടെ വേര്‍പാടില്‍ വിതുമ്പി സിനിമാ ലോകം

  • Post category:entertainment
  • Reading time:1 min read
You are currently viewing ‘പോയി’ എന്ന ഒറ്റവാക്കില്‍ നടന്‍ പൃഥ്വിരാജ്; എനിക്ക് ജീവിതം തിരിച്ചു തന്ന സച്ചി എന്ന് ദിലീപ്; സംവിധായകന്‍ സച്ചിയുടെ വേര്‍പാടില്‍ വിതുമ്പി സിനിമാ ലോകം

കഴിഞ്ഞ ദിവസം അന്തരിച്ച സച്ചിയുടെ വേര്‍പാടില്‍ അതീവ ദുഖത്തിലാണ് സിനിമ ലോകം. നിരവധിപേരാണ് അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചത്. ‘പോയി’ എന്ന ഒറ്റവാക്കിലാണ് നടന്‍ പൃഥ്വിരാജ് അനുശോചിച്ചത്. സച്ചിയുടെ ഫോട്ടോയും ഉള്‍ക്കൊള്ളിച്ചാണ് പൃഥ്വിയുടെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍.

സച്ചി അവസാനമായി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റ് സിനിമയാണ് അവസാനമായി റിലീസായ പൃഥ്വിരാജ് സിനിമയും. സച്ചിയുടെ തിരക്കഥയില്‍ ഏറ്റവുമധികം അഭിനയിച്ച താരവും സച്ചിയുടെ സുഹൃത്തുമാണ് പൃഥ്വിരാജ്. സച്ചി-സേതു കൂട്ടുകെട്ടിലെ ആദ്യ തിരക്കഥയായ ചോക്ക്‌ലേറ്റിലും സച്ചി ആദ്യമായി സംവിധാനം ചെയ്ത അനാര്‍ക്കലിയിലും പൃഥ്വിരാജ് തന്നെയായിരുന്നു പ്രധാനവേഷത്തിലെത്തിയത്.

സച്ചി അവസാനം രചന മാത്രം നിര്‍വ്വഹിച്ച ഡ്രൈവിങ് ലൈസന്‍സില്‍ സൂപ്പര്‍താരത്തിന്‍റെ വേഷത്തിലും പൃഥ്വിരാജ് എത്തി. അതേസമയം, ഒരിക്കലും മറക്കാനാകാത്ത സഹോദരന്‍റെ വേര്‍പാടില്‍ നടന്‍ ദിലീപും കണ്ണീര്‍ അഞ്ജലികളര്‍പ്പിച്ചു. ‘എനിക്ക് ജീവിതം തിരിച്ചു തന്ന നീ വിടപറയുമ്പോള്‍ വാക്കുകള്‍ മുറിയുന്നു’ എന്നാണ് ദിലീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ദിലീപ് നായകവേഷത്തില്‍ എത്തിയ രാമലീല ഉള്‍പ്പെടെ പന്ത്രണ്ടോളം സിനിമകളുടെ തിരക്കഥാകൃത്താണ് സച്ചി. അരുണ്‍ ഗോപിയാണ് രാമലീലയുടെ സംവിധായകന്‍.

https://www.facebook.com/ActorDileep/photos/a.443415569155551/2114513988712359/?type=3&theater
0Shares