
ഇരുപത്തി ഏഴാമത് ഐ.എഫ്.എഫ്.കെ വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് കൂവൽ. ഐ.എഫ്.എഫ്.കെ സമാപന വേദിയിൽ സ്വാഗത പ്രസംഗത്തിന് രഞ്ജിത്ത് എത്തിയപ്പോഴായിരുന്നു കാണികൾ കൂവിയത്.
ആൾക്കൂട്ട പ്രതിഷേധം നായ്‌ക്കൾ കൂവിയത് പോലെയെന്നും ഐ.എഫ്.എഫ്.കെ നടത്തിപ്പിൽ വീഴ്ചയില്ലെന്നും രഞ്ജിത്ത് പറഞ്ഞു. മമ്മൂട്ടി- ലിജോ ജോസ് പെല്ലിശേരി ടീമിന്‍റെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് രഞ്ജിത്തിന് നേരെ പ്രതിഷേധിക്കാന്‍ കാണികളെ പ്രേരിപ്പിച്ചത്. സിനിമയ്ക്ക് സീറ്റ് ലഭിക്കാത്തതാണ് തനിക്ക് നേരെ ഉയര്‍ന്ന കൂവലിന്‍റെ കാരണമെന്ന് പറഞ്ഞ രഞ്ജിത്ത് ആ സിനിമ തീയറ്ററിൽ വരുമ്പോൾ എത്ര പേർ കാണുമെന്ന് നോക്കാമെന്നും പറഞ്ഞു.

ഐ.എഫ്.എഫ്.കെയുടെ സമാപന ചടങ്ങിൽ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ കാണികളിൽ ഒരു വിഭാഗം കൂവിയതിനെ തുടർന്നാണ് രഞ്ജിത്തിൻ്റെ പ്രതികരണം. ഐ.എഫ്.എഫ്.കെയിൽ പ്രതിഷേധിച്ചവർക്കെതിരെ അക്കാദമി പരാതി നൽകിയിട്ടില്ലെന്നായിരുന്നു രഞ്ജിത്ത് വിഷയത്തില്‍ പ്രതികരിച്ചത്. റിസർവേഷൻ രീതി ഫലപ്രദമാണെന്നും രഞ്ജിത്ത് പറഞ്ഞു.
ഒരു ചിത്രത്തിന് മാത്രമായി പ്രത്യേക പരിഗണനയില്ല. പ്രതിഷേധിച്ചവരിൽ ഒരാൾക്ക് ഡെലിഗേറ്റ് പാസ്സ് പോലുമുണ്ടായിരുന്നില്ല. പ്രതിഷേധിച്ചവർക്ക് എതിരെ വാക്കാലോ എഴുതിയോ പരാതി നൽകിയിട്ടില്ല. പൊലീസിനെ വിളിച്ചുവരുത്തിയതും അക്കാദമി അല്ലെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു.
