
കെട്ടിട നിർമ്മാണ രംഗത്തെ പ്രമുഖ ബ്രാൻഡായ എ.ബി.സിയുടെ ഇരുപത്തിഅഞ്ചാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ഇരുപത്തി അഞ്ച് കുടുംബങ്ങൾക്കുള്ള ടൂർ പാക്കേജ് ഗംഭീരമായി പൂർത്തിയാക്കി. നടി മിയ ജോർജ് മുഖ്യാതിഥിയായി പങ്കടുത്തു.

എ.ബി.സിയിൽ നിന്നും പർച്ചേസ് ചെയ്യുന്ന വ്യക്തികൾക്ക് കൂപ്പൺ നൽകിയിരുന്നു. നറുക്കെടുപ്പിലൂടെ വിജയികളാകുന്ന ഇരുപത്തി അഞ്ച് കുടുംബാംഗങ്ങൾക്കാണ് മൂന്നാർ ടൂർ പാക്കേജ് ഒരുക്കിയത്. നാല് ദിവസം നീണ്ടു നിൽക്കുന്നതായിരുന്നു പാക്കേജ്.

ഇരുപത്തിയഞ്ച് കുടുംബവും വളരെ സന്തോഷപൂർവ്വം ടൂർ ഒരു ആഘോഷമാക്കി. ‘ഡിന്നർ വിത്ത് മിയ ജോർജ്’ എന്ന ഹാഷ് ടാഗോടെയാണ് എ.ബി.സി ടൂർ പാക്കേജ് പദ്ധതി ഒരുക്കിയിരുന്നത്. അതിനാൽത്തന്നെ നടിക്കൊപ്പമുള്ള ഡിന്നറും ഫോട്ടോ- സെൽഫി എടുത്തും സമയം ചെലവഴിക്കാനായതും കുടുംബങ്ങളുടെ സന്തോഷം പറഞ്ഞറിയിക്കുന്നതിലും അപ്പുറമായിരുന്നു.

കാസർകോട് എ.ബി.സി ഷോറൂമിൽ നിന്നും മുന്ന് കുടുംബങ്ങളാണ് നറുക്കെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ടത്.

മുന്ന് കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമായതിൽ വളരെ അധികം സന്തോഷിക്കുന്നതായി കാസർകോട് എ.ബി.സി ഡയറക്ടർമാർ പറഞ്ഞു. സംഭവം വൻ വിജയമാക്കിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മാനേജ്‌മെണ്ട് അധികൃതർ അറിയിച്ചു.
https://www.youtube.com/@ABCGroupIndia
https://www.facebook.com/abcgroupofficialpage?mibextid=ZbWKwL
