സംസ്ഥാനത്ത് ഡിജിറ്റൽ വിദ്യാഭ്യാസം ശക്തമാക്കും; സ്‌കൂളുകൾ അധികം വൈകാതെ തുറക്കുമെന്ന് മുഖ്യമന്ത്രി

  • Post category:education / news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് ഡിജിറ്റൽ വിദ്യാഭ്യാസം ശക്തമാക്കും; സ്‌കൂളുകൾ അധികം വൈകാതെ തുറക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തിലെ സ്‌കൂളുകൾ അധികം വൈകാതെ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൗകര്യപ്രദമായ സന്ദർഭത്തിൽ ക്ലാസ് മുറികൾ വഴിയുള്ള വിദ്യാഭ്യാസം നടത്താൻ നടപടി സ്വീകരിക്കും. വിദ്യാർഥികൾക്ക് എത്രയും പെട്ടെന്ന് സ്‌കൂളുകൾ കാണാൻ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ 92 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 107 സ്‌കൂളുകളുടെ ശിലാസ്ഥാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ഡിജിറ്റൽ വിദ്യാഭ്യാസം ശക്തമാക്കണമെന്നും അതിന് നമുക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെറ്റ് വർക്ക് പ്രശ്‌നങ്ങൾ പരിഹരിക്കും. കൊവിഡ് മൂലമുണ്ടായ പ്രതിസന്ധികൾ വെല്ലുവിളിയായിട്ടുണ്ടെങ്കിലും ജനാധിപത്യ ബദലുകൾ ഉയർത്തുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

0Shares