പാർട്ടിയേക്കാൾ പ്രധാനം വികസനമാണ്; സി.പി.എം ക്ഷണിച്ചാൽ നവകേരള സദസിൽ പങ്കെടുക്കും: എ.വി ഗോപിനാഥ്

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing പാർട്ടിയേക്കാൾ പ്രധാനം വികസനമാണ്; സി.പി.എം ക്ഷണിച്ചാൽ നവകേരള സദസിൽ പങ്കെടുക്കും: എ.വി ഗോപിനാഥ്

പാലക്കാട്: എൽ‌.ഡി.എഫ് നേതാക്കൾ ക്ഷണിച്ചാൽ നവകേരള സദസിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ എ.വി ഗോപിനാഥ്. രാഷ്ട്രീയത്തിനപ്പുറം വികസനമാണ് നവകേരള സദസിന്‍റെ ലക്ഷ്യം.

നാടിന്‍റെ വികസനത്തിനായി പാർ‌ട്ടി നോക്കാതെ പങ്കെടുക്കുമെന്നും വികസന കാര്യങ്ങളിൽ ഒന്നിച്ചു ചേരണമെന്നാഗ്രഹിക്കുന്ന എല്ലാവരും നവകേരള സദസിന്‍റെ ഭാഗമാവണമെന്നും ഗോപിനാഥ് അഭിപ്രായപ്പെട്ടു.

മുതിർന്ന കോൺഗ്രസ് നേതാവും സംഘടനാ നേതൃഗുണവും ഉള്ള ആളാണ് ഗോപിനാഥ്‌. അദ്ദേഹത്തിൻ്റെ ഉറച്ച തീരുമാനം കോൺഗ്രസിനെ വെട്ടിലാക്കി.

അതിനിടെ എം..പി രമ്യ ഹരിദാസ് ഗോപിനാഥിൻ്റെ വീട്ടിൽ അനുനയിപ്പിക്കാൻ സന്ദർശിച്ചു. കോൺഗ്രസ് പ്രവർത്തകനായി തന്നെ നവകേരള സദസിൽ പങ്കെടുക്കുമെന്ന് ഗോപിനാഥ്‌ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

0Shares