കൊല്ലത്ത് നിന്നും കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി

  • Post category:Kerala
  • Reading time:1 min read
You are currently viewing കൊല്ലത്ത് നിന്നും കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി

ഒരു പകലും രാത്രിയും നെടുമൺകാവ് ഇളവൂരിലെ നാട്ടുകാർ അവരുടെ ആറു വയസുകാരി ദേവനന്ദനയ്ക്കായി തിരച്ചിൽ തുടർന്നു. പക്ഷേ, രാവിലെ ഏഴരയോടെ നാടിനെ കണ്ണീരിലാഴ്ത്തിയ വാർത്തയാണ് ഇളവൂരിൽ നിന്ന് എത്തിയത്. വീടിനു സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്ന് ദേവനന്ദയുടെ മൃതദേഹം മുങ്ങൽ വിദഗ്ദർ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ അച്ഛൻ വിദേശത്താണ്. മാതാപിതാക്കൾക്കൊപ്പമാണ് കുട്ടികളുമായി ധന്യ കഴിയുന്നത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ ഇന്നലെ രാവിലെയാണ് കാണാതായത്.

പള്ളിമൺ ഇളവൂർ സ്വദേശികളായ പ്രദീപ് – ധന്യ ദമ്പതികളുടെ മകളാണ് കാണാതായ ദേവനന്ദ. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകൾ നടക്കുകയാണ്. ഉത്സവത്തോട് അനുബന്ധിച്ചാണ് കുട്ടി സ്കൂളിൽ നിന്ന് അവധിയെടുത്തത്.

കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്രകമ്മിറ്റിക്കാരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തിയിരുന്നു. കുട്ടിയെ കണ്ടെത്താൻ കഴിയാത്തതോടെ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പള്ളിക്കലാറിന് സമീപമാണ് കുട്ടിയുടെ വീട്. വിവിധ നിലയങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു.

0Shares