
മുണ്ടൂർ / വേലൂര്‍: മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരത്തിന് ചുക്കാൻ പിടിച്ച ദേവകി നമ്പീശൻ ഓര്‍മ്മയായി. 90 വയസ്സായിരുന്നു. ചൊവാഴ്‌ച രാവിലെ ഒമ്പത് മണിക്ക് മകള്‍ ആര്യാദേവിയുടെ പൂത്തോളിലുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. മുണ്ടൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഓക്സിലറി നേഴ്‌സ് ആൻഡ് മിഡ് വൈഫ് ആയി വിരമിച്ച ദേവകി മുൻ എം.എല്‍.എയും സി.പി.എം നേതാവുമായ എ.എസ്.എൻ നമ്പീശൻ്റെ ഭാര്യയാണ്.
1956ന് വേലൂര്‍ മണിമലര്‍ക്കാവില്‍ അരിപ്പറത്താലത്തിന് താലമെടുക്കുന്ന സ്ത്രീകള്‍ക്ക് മാറുമറയ്ക്കാൻ അനുമതിയിലായിരുന്നു ഇതിനെതിരെയുള്ള സമരത്തിന് പിന്നണിയില്‍ നിന്നവരില്‍ പ്രധാനിയായിരുന്നു ദേവകി നമ്പീശൻ.

സമരം നടക്കുന്ന വേളയില്‍ പ്രസവത്തെ തുടര്‍ന്നുള്ള വിശ്രമത്തില്‍ ആയിരുന്നു. അതിനാല്‍ ദേവകിക്ക് സമരത്തില്‍ നേരിട്ട് പങ്കെടുക്കാനായില്ല.
ആറുപതിറ്റാണ്ട് മുമ്പ് നടന്ന എ.കെ.ജി നയിച്ച കര്‍ഷക ജാഥയില്‍ പങ്കെടുത്ത് ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. നിരവധി സമരങ്ങള്‍ക്ക് ആവേശം പകരുകയും രംഗത്തിറങ്ങുകയും ചെയ്‌ത വ്യക്തിയാണ് ദേവകി. വേലൂര്‍ പഞ്ചായത്തിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗവുമായി. നാലുമക്കളുണ്ട്.
