ഹൈക്കോടതി ഉത്തരവ്; അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ കേരളത്തിൽ ‘തടങ്കൽകേന്ദ്രം’ തുറന്നു

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ഹൈക്കോടതി ഉത്തരവ്; അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ കേരളത്തിൽ ‘തടങ്കൽകേന്ദ്രം’ തുറന്നു

രാജ്യത്ത് അനധികൃതമായി തങ്ങുന്ന വിദേശികളെ പാർപ്പിക്കാൻ സംസ്ഥാനത്ത് ‘തടങ്കൽ കേന്ദ്രം’ ആരംഭിച്ചു. കേന്ദ്ര സർക്കാരിൻ്റെ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് ‘മാതൃക തടങ്കൽ കേന്ദ്രം’ ആരംഭിച്ചതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

നവംബർ 21 മുതൽ കൊല്ലത്ത് ട്രാൻസിസ്റ്റ് ഹോം പ്രവർത്തനം ആരംഭിച്ചതായി സാമൂഹ്യനീതി വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു.ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ട്രാൻസിസ്റ്റ് ഹോം ആരംഭിച്ചത്.കൊല്ലം കൊട്ടിയാറ്റിൽ വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് ട്രാൻസിസ്റ്റ് ഹോം പ്രവർത്തിക്കുന്നത്. നിലവിൽ നാല് ശ്രീലങ്കക്കാരും നാല് നൈജീരിയക്കാരുമുണ്ട്.

ഇവരുടെ സുരക്ഷയ്ക്കായി പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മോഡല്‍ ഡിറ്റന്‍ഷന്‍ മാന്വലിൻ്റെ അടിസ്ഥാനത്തില്‍ സാമൂഹ്യനീതി വകുപ്പിന് കീഴിലാണ് തടങ്കല്‍ കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്.

0Shares