സ്ത്രീകളെ ‘ഐറ്റം’ എന്നു വിശേഷിപ്പിക്കുന്നത് ലൈംഗിക വസ്തുവായി ചിത്രീകരിക്കുന്നതിന് തുല്യം: കോടതി

  • Post category:national / news
  • Reading time:1 min read
You are currently viewing സ്ത്രീകളെ  ‘ഐറ്റം’ എന്നു വിശേഷിപ്പിക്കുന്നത് ലൈംഗിക വസ്തുവായി ചിത്രീകരിക്കുന്നതിന് തുല്യം: കോടതി

പെണ്‍കുട്ടിയെ ഐറ്റം (സാധനം) എന്നു വിശേഷിപ്പിക്കുന്നത് ലൈംഗിക വസ്തുവായി ചിത്രീകരിക്കലാണെന്ന് മുംബൈ പോക്സോ കോടതി.പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് ഇരുപത്തിയഞ്ചുകാരനെ ഒന്നര വര്‍ഷം തടവിനു ശിക്ഷിച്ചുകൊണ്ടാണ് പോക്‌സോ കോടതിയുടെ നിരീക്ഷണം.

ബിസിനസുകാരനായ പ്രതി സ്‌കൂളില്‍നിന്നു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ മുടിയില്‍ പിടിച്ചു വലിക്കുകയും ‘എന്തൊരു ഐറ്റം? എവിടെ പോവുന്നു?’ എന്നു ചോദിക്കുകയും ചെയ്തു എന്നാണ് കേസ്.
കുട്ടിയെ ഇയാള്‍ ഒരു മാസമായി ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടരുകയായിരുന്നെന്നും കോടതി പറഞ്ഞു.

2015ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. ഇത്തരത്തിലുള്ള കേസുകളില്‍ പ്രതിക്ക് ഒരു ഇളവും അനുവദിക്കാനാവില്ലെന്ന്, മാപ്പപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. പൂവാലന്മാരെ ഉരുക്കു മുഷ്ടിയോടെ തന്നെ നേരിടണം. അങ്ങനെയേ സ്ത്രീസുരക്ഷ ഉറപ്പുവരുത്താനാവൂ- കോടതി പറഞ്ഞു.

0Shares