പ്രളയ ബാധിത മേഖലകളില്‍ സേവന സജ്ജരായി ഹോമിയോപ്പതി വകുപ്പ്

  • Post category:health / local news
  • Reading time:1 min read
You are currently viewing പ്രളയ ബാധിത മേഖലകളില്‍ സേവന സജ്ജരായി ഹോമിയോപ്പതി വകുപ്പ്

കാസർകോട്: ജില്ലയിലെ മഴക്കാല കെടുതികളുമായി ബന്ധപ്പെട്ട് പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനും ദുരിതാശ്വാസ ക്യാമ്പുകളില്‍ വൈദ്യ സഹായം എത്തിക്കുന്നതിനും ഹോമിയോപ്പതി വകുപ്പ് സജ്ജമായെന്ന് ഡി.എം.ഒ അറിയിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം വെള്ളപ്പൊക്ക ദുരിതബാധിത മേഖലകളില്‍ രോഗികളെ പരിശോധിക്കുന്നതിനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ആവശ്യമായ മറ്റ് സേവനങ്ങള്‍ നല്‍കുന്നതിനുമാണ് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പ് നേതൃത്വം നല്‍കുന്നത്.

0Shares