
കാസര്‍കോട്: ജില്ലയിലെ വജ്ര ജൂബിലി ഫെല്ലോഷിപ്പ് പഠിതാക്കൾക്കായി 2020 നവം 1 ന് കേരളപ്പിറവി ദിനത്തിൽ മലയാളം – കന്നട ഭാഷകളിലായി ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു. കേരളാ ചരിത്രവും ഇന്ത്യാ ചരിത്രവും ആണ് വിഷയം.

ജില്ലയിലെ വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരികളാണ് ക്വിസ് മത്സരത്തിന് ചുക്കാൻ പിടിക്കുന്നത്. ഈ കൊറോണക്കാലത്ത് വ്യത്യസ്തവും വൈവിധ്യമാർന്നതുമായ പരിപാടികളാണ് ജില്ലയിലെ വജ്രജൂബിലി ഫെല്ലോഷിപ്പ് കാഴ്ചവെക്കുന്നതെന്ന് ജില്ലാ കോഡിനേറ്റർ മണി പ്രസാദ് അറിയിച്ചു.
