ബി.ബി.സിയെ നിരോധിക്കണമെന്നാവശ്യം; ഡൽഹിയിലെ ഓഫീസിനു മുന്നില്‍ ബോര്‍ഡുകളുമായി ഹിന്ദുസേന

  • Post category:national / news
  • Reading time:1 min read
You are currently viewing ബി.ബി.സിയെ നിരോധിക്കണമെന്നാവശ്യം; ഡൽഹിയിലെ ഓഫീസിനു മുന്നില്‍ ബോര്‍ഡുകളുമായി ഹിന്ദുസേന

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ചുള്ള ഡോക്യുമെന്ററിയില്‍ വിവാദം തുടരവെ ബി.ബി.സി നിരോധിക്കണമെന്നാവശ്യപ്പെട്ട് ചാനലിന്റെ ഡെല്‍ഹിയിലെകസ്തൂർബാ മാര്‍ഗിലുള്ള ഓഫീസിന് മുന്നില്‍ ബോര്‍ഡുകള്‍. വിഷ്ണു ഗുപ്തയുടെ നേതൃത്വത്തിലുള്ള ഹിന്ദു സേന എന്ന സംഘടനയുടെ പേരിലാണ് ‘ബാന്‍ ബി.ബി.സി’ ബോര്‍ഡുകള്‍ വെച്ചിരിക്കുന്നത്.

ബി.ബി.സി രാജ്യത്തിൻ്റെ അഖണ്ഡതയ്ക്ക് ഭീഷണിയാണെന്ന് ബോര്‍ഡില്‍ എഴുതിയിരിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും ഹിന്ദു സേന ആവശ്യപ്പെടുന്നു.2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബ്രിട്ടീഷ് സര്‍ക്കാരിൻ്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് രണ്ട് ഭാഗങ്ങളായി ബി.ബി.സി തയാറാക്കിയിരിക്കുന്ന ഡോക്യുമെന്ററിയില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ ആരോപണങ്ങളുണ്ട്.

ബി.ബി.സി ഡോക്യുമെന്ററി ഇന്ത്യയില്‍ നല്‍കുന്നതില്‍ നിന്ന് സാമൂഹ്യ മാധ്യമങ്ങളായ ട്വിറ്റര്‍, യൂട്യൂബ് എന്നിവയ്ക്ക് മേല്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

0Shares