സമാധാനത്തിനും ഒത്തൊരുമ്മയ്ക്കും ആഹ്വാനം ചെയ്ത് യുവരാജ് സിംഗും വീരേന്ദ്ര സേവാഗും

  • Post category:news / sports
  • Reading time:1 min read
You are currently viewing സമാധാനത്തിനും ഒത്തൊരുമ്മയ്ക്കും ആഹ്വാനം ചെയ്ത് യുവരാജ് സിംഗും വീരേന്ദ്ര സേവാഗും

ഡല്‍ഹിയില്‍ നടക്കുന്ന അക്രമങ്ങളോട് പ്രതികരിച്ച് മുന്‍ ക്രിക്കറ്റ് താരങ്ങള്‍ യുവരാജ് സിംഗും വീരേന്ദ്ര സേവാഗും. ട്വിറ്ററിലൂടെയാണ് ഇരുവരും പ്രതികരിച്ചത്. ഡല്‍ഹിയില്‍ നടക്കുന്നത് എന്താണെന്ന് യുവരാജ് സിംഗ് ചോദിക്കുന്നു. ഹൃദയം നുറുക്കുന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഞാന്‍ എല്ലാവരോടും അപേക്ഷിക്കുകയാണ്. വേണ്ട നടപടികള്‍ കൈകൊള്ളാന്‍ അധികാരികള്‍ തയ്യാറാകണമെന്നും യുവരാജ് ആവശ്യപ്പെടുന്നു.

എല്ലാത്തിന്‍റെയും അവസാനം എല്ലാവരും പരസ്പരം സ്‌നേഹിക്കുകയാണ് വേണ്ടതെന്നും യുവരാജ് സിംഗ് പറഞ്ഞു. #Delhiburning എന്ന ഹാഷ് ടാഗും യുവരാജ് കൊടുത്തിട്ടുണ്ട്. സമാനമായ പ്രതികരണമാണ് വീരേന്ദ്ര സേവാഗിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്. ഡല്‍ഹിയില്‍ നടക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് വീരേന്ദ്ര സേവാഗ് പങ്കുവെച്ചു. ശാന്തമാകാനും സമാധാനത്തിനും വേണ്ടി എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഇനി ആര്‍ക്കും പരിക്കോ അക്രമമോ ഉണ്ടാകാതിരിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.

ഇതോടൊപ്പം ഹര്‍ഭജന്‍ സിംഗും ട്വീറ്റ് ചെയ്തു. ദയവു ചെയ്ത് മറ്റുള്ളവരെ ഉപദ്രവിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്യരുതെന്ന് ഹര്‍ഭജന്‍ സിംഗ് ആവശ്യപ്പെടുന്നു.

0Shares