പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ഏറ്റവും പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്, വലിയ കോവിലകത്തെ സാവിത്രി തമ്പുരാട്ടിയായി ദീപ്തി സതി

  • Post category:entertainment
  • Reading time:1 min read
You are currently viewing പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ ഏറ്റവും പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്, വലിയ കോവിലകത്തെ സാവിത്രി തമ്പുരാട്ടിയായി ദീപ്തി സതി

‘പത്തൊന്‍പതാം നൂറ്റാണ്ടി’ന്‍റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രമായി യുവ താരം സിജു വിത്സന്‍ എത്തുന്നു. സാവിത്രി തമ്പുരാട്ടി എന്ന കഥാപാത്രത്തെയാണ് ദീപ്തി സതി അവതരിപ്പിക്കുന്നത്.

വിനയന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

”പത്തൊന്‍പതാം നൂറ്റാണ്ടി”ന്‍റെ നാലാമതു character poster ഇന്നു റിലീസു ചെയ്യുകയാണ്… ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന വളരെ ബ്രിഹത്തായ ഈ ചരിത്ര സിനിമയില്‍ അന്‍പതിലധികം പ്രമുഖ നടീനടന്‍മാര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.. പ്രിയതാരം ദീപ്തി സതി അവതരിപ്പിക്കുന്ന വലിയ കോവിലകത്തെ സാവിത്രി തമ്പുരാട്ടിയെ ആണ് ഇന്നത്തെ poster ലൂടെ നിങ്ങള്‍ക്കു പരിചയപ്പെടുത്തുന്നത്..

വിദ്യാസമ്പന്നയും സുന്ദരിയുമായിരുന്ന സാവിത്രി തമ്പുരാട്ടി രാജ സദസ്സില്‍ പോലും നൃത്തം അവതരിപ്പിക്കുന്ന നല്ലൊരു നര്‍ത്തകിയും കൂടി ആയിരുന്നു.. ആ കാലഘട്ടത്തില്‍ തിരുവിതാംകുറിലെ താണജാതിക്കാര്‍ അയിത്തത്തിന്‍റെ പേരില്‍ അനുഭവിക്കുന്ന യാതനകള്‍ നേരില്‍ കണ്ട സാവിത്രിയുടെ മനസ്സ് വല്ലാതെ ആകുലപ്പെട്ടു..അതേ സമയം തന്നെ തീണ്ടലിന്‍റെയും തൊടീലിന്‍റെയും പേരില്‍ നടക്കുന്ന മനുഷ്യത്വം ഇല്ലാത്ത പ്രവര്‍ത്തികള്‍ക്കെതിരെ ആറാട്ടു പുഴയില്‍ നിന്ന് ഒരാള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു..

അധ:സ്ഥിതര്‍ക്കു വേണ്ടി മുഴങ്ങി കേട്ട ആ ശബ്ദം ആറാട്ടുപുഴ വേലായുധപ്പണിക്കരുടേതായിരുന്നു..
വേലായുധനെ നേരില്‍കണ്ട് അഭിനന്ദിക്കുവാനും മനസ്സുകൊണ്ടു കൂടെ ഉണ്ടന്നു പറയുവാനും സാവിത്രി തമ്പുരാട്ടി ആഗ്രഹിച്ചു..നന്നേ ചെറുപ്പമാണങ്കിലും മനക്കരുത്തുള്ള സ്ത്രീത്വവും, അശരണരോടു ദീനാനുകമ്പയുള്ള മനസ്സുമായി ജീവിച്ച സാവിത്രിക്കുട്ടിക്കു പക്ഷേ നേരിടേണ്ടി വന്നത് അഗ്‌നി പരീക്ഷകളായിരുന്നു. ദീപ്തി സതി എന്ന അഭിനേത്രി പ്രതീക്ഷകള്‍ക്കുമപ്പുറം ആ കഥാപാത്രത്തിനു ജീവന്‍ നല്‍കി.

0Shares