ആഴക്കടൽ മത്സ്യബന്ധനം: 5,000 കോടിയുടെ ധാരണാപത്രം പൂര്‍ണ്ണമായി റദ്ദാക്കി കേരളാ സര്‍ക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing ആഴക്കടൽ മത്സ്യബന്ധനം: 5,000 കോടിയുടെ ധാരണാപത്രം പൂര്‍ണ്ണമായി റദ്ദാക്കി കേരളാ സര്‍ക്കാര്‍

ആഴക്കടൽ മത്സ്യബന്ധനത്തിനായി ഇ.എം.സി.സിയുമായി കെ.എസ്.‌ഐ.ഡി.സി ഒപ്പിട്ട 5,000 കോടി രൂപയുടെ ധാരണാപത്രം സർക്കാർ റദ്ദാക്കി. മുഖ്യമന്ത്രി നിർദേശിച്ചതനുസരിച്ചാണ് നടപടി.

2020 ഫെബ്രുവരി 28നാണ് 5,000 കോടിയുടെ പദ്ധതിക്കായുള്ള ധാരണാപത്രം ഒപ്പിട്ടത്. ആറുമാസം കഴിഞ്ഞാൽ ധാരണാപത്രത്തിന് സാധുതയില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ വാദം. മന്ത്രി ഇ.പി. ജയരാജന്‍റെ നിർദേശപ്രകാരമാണു നടപടി.

അതേസമയം, ഇഎംസിസിയും-കെഎസ്ഐഎന്‍സിയും ചേര്‍ന്ന് ഒപ്പിട്ട ധാരണാപത്രം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കെഎസ്‌ഐഎൻസിക്കായി 400 ട്രോളറുകളും ഒരു കപ്പലും നിര്‍മ്മിക്കാനുള്ള ധാരണപത്രമായിരുന്നു ഇത്.

0Shares