ദയാബായിയുടെ ജീവൻ രക്ഷിക്കണം; ബോവിക്കാനത്ത് യൂത്ത് ലീഗ് ഐക്യ ദാർഢ്യ സംഗമം നടത്തി

  • Post category:health / local news
  • Reading time:1 min read
You are currently viewing ദയാബായിയുടെ ജീവൻ രക്ഷിക്കണം;  ബോവിക്കാനത്ത് യൂത്ത് ലീഗ് ഐക്യ ദാർഢ്യ സംഗമം നടത്തി

മുളിയാർ/ കാസർകോട് : കാസർകോടിന് എയിംസ് ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുമ്പിൽ നിരാഹാരം അനുഷ്ടിക്കുന്ന ദയാബായിക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ച് മുളിയാർ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി നേതൃത്വത്തിൽ ബോവിക്കാനം ടൗണിൽ സംഗമം നടത്തി.

പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ.ബി.മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അദ്ധ്യക്ഷത വഹിച്ചു. സിദ്ധീഖ് ബോവിക്കാനം, മൻസൂർ മല്ലത്ത്, ഖാദർ ആലൂർ, ഹംസ ചോയിസ്, പി. അബ്ദുല്ല ഹാജി,മുസ്തഫ ബിസ്മില്ല, അഷ്ഫാദ് ബോവിക്കാനം, എ.ബി. അബ്ദുല്ല, മുനീർ പറ, ഷെരീഫ് മുഗു, കബീർ ആലൂർ, റംഷീദ് ബാല നടുക്കം, ഖാദർ ബാല നടുക്കം, കെ.ബി. ഫാറൂഖ്, റാഫി മൂലടുക്കം, നാസർ ബാലനടുക്കം, സുലൈമാൻ മുഗു എന്നിവർ സംബന്ധിച്ചു.

0Shares