
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ കാണാന്‍ മകള്‍ അവന്തിക എത്തി. അമ്മ അമൃത സുരേഷിനൊപ്പമാണ് പാപ്പുവെന്ന് വിളിക്കുന്ന അവന്തിക ആശുപത്രിയിലെത്തിയത്.
അച്ഛനെ കണ്ട ശേഷം അമൃതയുടെ സഹോദരി അഭിരാമിക്കൊപ്പം കുട്ടി മടങ്ങുകയും ചെയ്തു. അമൃത ആശുപത്രിയില്‍ തുടരുകയാണെന്ന് അഭിരാമി അറിയിച്ചു.

മകളെ കാണണമെന്ന് ബാല നിര്‍മാതാവ് ബാദുഷയോടും ഉണ്ണി മുകുന്ദനോടും ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ ബാല ഐ.സി യുവിലാണ്. കരള്‍ രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്‌ച മുമ്പ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവയും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
