കരുതിയില്ലെങ്കില്‍ അപകടം; പുറത്തു മാത്രമല്ല വീടിനകവും പ്രശ്‌നം, ലോക ശ്വാസകോശ ആരോഗ്യ ദിനം

  • Post category:health / Kerala / news
  • Reading time:1 min read
You are currently viewing കരുതിയില്ലെങ്കില്‍ അപകടം; പുറത്തു മാത്രമല്ല വീടിനകവും പ്രശ്‌നം, ലോക ശ്വാസകോശ ആരോഗ്യ ദിനം

ഒക്ടോബര്‍ 25, ലോക ശ്വാസകോശ ആരോഗ്യ ദിനം. മനുഷ്യ ശരീരം ആരോഗ്യത്തോടെ ഇരിക്കാൻ ഓക്‌സിജൻ അത്യാവശ്യമാണ്. അതിന് ശ്വാസകോശം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണം. എന്നാല്‍ മാറി വരുന്ന ജീവിതശൈലിയും കാലാവസ്ഥയും ഭക്ഷണ രീതിയും കാരണം കഴിഞ്ഞ കുറച്ച്‌ ദശകങ്ങളായി ശ്വാസകോശ സംബന്ധിയായ പല രോഗങ്ങളും വര്‍ധിച്ചു വരുന്നതായി വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു.

ലോകത്തെ മുഴുവൻ പ്രതിസന്ധിയിലാക്കി കോവിഡ് മഹാമാരിക്കാലത്ത് ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ കൂടിയതോടെ ജനങ്ങളില്‍ ശ്വാസകോശ ആരോഗ്യം സംരക്ഷിക്കുന്നതിൻ്റെ പ്രധാന്യം വളരെ വലുതാണ്. ചിട്ടയോടുള്ള ജീവിതം നമ്മുടെ ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

‌പുകവലിയാണ് ശ്വാസകോശത്തിന് ഏറ്റവും വലിയ വില്ലൻ. ഇത് അര്‍ബുദം, ക്രോണിക് ഒബ്രസ്‌ട്റ്റീവ് പള്‍മണറി ഡിസീസ് എന്നവയ്‌ക്കുള്ള സാധ്യത കൂട്ടും.

ശ്വാസനാളത്തെ ചുരുക്കി ശ്വാസ തടസത്തിന് കാരണമാകും. അതുകൊണ്ട് സിഗരറ്റിനെ നിര്‍ബന്ധമായും അകറ്റി നില്‍ക്കുന്നതാണ് നല്ലത്.

രണ്ടാമത്തെ പ്രധാന കാരണം മലിനീകരണമാണ്. പൊടിയും മലിന വായും ശ്വസിക്കുന്നതും ശ്വാസകോശത്തെ പ്രതികൂലമായി ബാധിക്കും. വീടിന് പുറത്തിറങ്ങുമ്പോഴുള്ളത് പോലെ തന്നെ അപകടമാണ് വീടിനുള്ളിലെ മലിനീകരണം. വീടിനുള്ളില്‍ വായു സഞ്ചാരമുണ്ടെന്ന് ഉറപ്പു വരുത്താൻ മറക്കരുത്. വീടിനുള്ളലെ ഭിത്തികളില്‍ ഈര്‍പ്പം തട്ടിയുണ്ടാകുന്ന ഫങ്കസ്, പൊടി ഇവയൊക്കെ ശ്വാസകോശത്തിന് ദോഷമാണ്. പുറത്തേക്ക് ഇറങ്ങുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും കരുതുക.

പനി, ജലദോഷം കാരണമുണ്ടാകുന്ന അണിബാധ ചിലപ്പോള്‍ ഗുരുതര ശ്വാസകോശ പ്രശ്‌നത്തിലേക്ക് നയിക്കാം. സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണുന്നതാണ് നല്ലത്. കൈകള്‍ സോപ്പ് ഉപയോഗിച്ച്‌ നന്നായി വൃത്തിയാക്കുന്നത് അണുബാധയില്‍ നിന്നും ഒരു പരിധിവരെ സംരക്ഷിക്കും. വായിലെ അണുക്കള്‍ സാന്നിധ്യവും ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ക്ക് കാരണമായേക്കാം.

കൂടാതെ ആരോഗ്യമുള്ള ശ്വാസകോശത്തിന് വ്യായാമം ശീലമാക്കാം. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ അടിഞ്ഞു കൂടിയ കൊഴുപ്പിനെ ഇല്ലാതാക്കുകയും ശ്വാസകോശ ആരോഗ്യത്തെ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഡയറ്റില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്താൻ ശ്രദ്ധിക്കുക. പച്ചക്കറിയിലെ പോഷക ഗുണം ശ്വാസകോശ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന് ഗവേഷകര്‍ ചൂണ്ടികാണിക്കുന്നു.

0Shares