
കാസർകോട്: ജില്ലയിലെ ദളിത് യുവാക്കളുടെ കായിക ശേഷി വർദ്ധിപ്പിക്കുന്നതിന് ദളിത് ലീഗ് ജില്ലാകമ്മിറ്റി തളങ്കരമാലിക് ദീനാൽ മുസ്‌ലിം ഹൈസ് സ്കൂൾ ഗ്രൗണ്ടിൽ ഇന്ന് നടത്തിയഅയ്യങ്കാളി മെമ്മോറിയൽ ജില്ലാതല ഫുട്ബോൾസെവൻസ് ടൂർണ്ണമെൻ്റ് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

ദളിത് ലീഗ് ജില്ലാ പ്രസിഡണ്ട് രാജു കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കലാഭവൻ രാജു സ്വാഗതം പറഞ്ഞു. മൂസ ബി ചെർക്കള, മുനിസിപ്പൽ ചെയർമാൻ അഡ്വ.വി.എം മുനീർ, മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി ഹാഷിം കടവത്ത്,ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സൈമ സി.എ, മുനിസിപ്പൽ കൗൺസിലർ സിദ്ധീക് ചക്കര, ചെമ്മനാട് പഞ്ചായത്ത് മെമ്പർ ജയൻ,ചെങ്കള പഞ്ചായത്ത് മെമ്പർ രാഘവേന്ദ്ര ചെർക്കള , രാജു ,ടി.എ മുഹമ്മദ് കുഞ്ഞി, നൗഫൽ തായൽ, എ.എസ് ശംസുദ്ധീൻ, ഗഫൂർ തളങ്കര, ഇക്ബാൽ ബാങ്കോട് ,ഇർഷാദ് പള്ളിക്കാൽ എന്നിവർ പ്രസംഗിച്ചു.

രണ്ട് ദിവസങ്ങളിലായി വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് ജില്ലയിലെ പ്രഗത്ഭരായ 32 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. നാളെ മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം വിജയൻ സംബന്ധിക്കും. ഒന്നാം സ്ഥാനക്കാർക്ക് 33333 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 22222 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 11111 രൂപയും ട്രോഫിയുമാണ് സമ്മാനിക്കുന്നത്.

