അജിത് ചിത്രവുമായി ഉണ്ടായത് കടുത്ത പോരാട്ടം; ദളപതി വിജയ് ചിത്രം വാരിസ് 100 കോടി ക്ലബ്ബില്‍

  • Post category:entertainment
  • Reading time:1 min read
You are currently viewing അജിത് ചിത്രവുമായി ഉണ്ടായത് കടുത്ത പോരാട്ടം; ദളപതി വിജയ് ചിത്രം വാരിസ് 100 കോടി ക്ലബ്ബില്‍

ദളപതി വിജയ് നായകനായി എത്തിയ വാരിസ് വന്‍ വിജയമായി മുന്നേറുകയാണ്. മികച്ച റിപ്പോര്‍ട്ടുകളാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. ഇപ്പോള്‍ 100 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ് ചിത്രം. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിലാണ് ചിത്രം 100 കോടി തൊട്ടത്.

ട്രെഡ് അനലിസ്റ്റായ രമേഷ് ബാലയാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. അജിത്ത് കുമാര്‍ നായകനായി എത്തിയ തുനിവുമായി കടുത്ത പോരാട്ടത്തിനൊടുവിലാണ് വിജയ് ബോക്‌സ് ഓഫിസ് കീഴടക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യ്ത ചിത്രം ജനുവരി 11നാണ് റിലീസിന് എത്തിയത്.

ആദ്യ ദിവസം തന്നെ 45 കോടി ചിത്രം നേടിയിരുന്നു. അച്ഛൻ്റെ കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിൻ്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രന്‍’ എന്ന കഥാപാത്രത്തെയാണ് വിജയ് ‘വാരിസ്’ എന്ന സിനിമയില്‍ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടൻ്റെ അച്ഛനായി ചിത്രത്തില്‍ എത്തുന്നത്. രശ്മിക മന്ദാനയാണ് നായിക.

0Shares