വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ രണ്ട് കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ കസ്റ്റഡിയിൽ; തിരുവനന്തപുരം ഡി.ആര്‍.ഐയുടെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് പിടികൂടിയത്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ രണ്ട് കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ കസ്റ്റഡിയിൽ; തിരുവനന്തപുരം ഡി.ആര്‍.ഐയുടെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് പിടികൂടിയത്

തിരുവനന്തപുരം: വിമാനത്താവളം വഴി സ്വര്‍ണം കടത്തിയെന്ന കേസില്‍ രണ്ട് കസ്റ്റംസ് ഇൻസ്പെക്ടര്‍മാര്‍ കസ്റ്റഡിയിൽ. കസ്റ്റംസ് എയര്‍ ഇൻ്റെലിജൻസ് യൂണിറ്റിലെ അനീഷ്, നിതിൻ എന്നിവരാണ് ഡി.ആര്‍.ഐയുടെ പിടിയിലായത്. അനീഷിൻ്റെയും നിതിൻ്റെയും ഒത്താശയോടെ പലപ്പോഴായി കടത്തിയത് എണ്‍പത് കിലോ സ്വര്‍ണമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

കൊച്ചിയിലുളള ഓഫീസിലാണ് ഇരുവരെയും വിളിപ്പിച്ച്‌ ചോദ്യം ചെയ്‌ത ശേഷം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരുടെ അറസ്റ്റ് പെട്ടെന്ന് തന്നെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

രണ്ട് ദിവസം മുമ്പാണ് വിമാനത്താവളം വഴി നാല് കിലോ സ്വര്‍ണം കടത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് സംഭവം പുറത്തറിയുന്നത്.

അതേസമയം ദുബൈയില്‍ നിന്ന് പാര്‍സലായി കടത്തിയ സ്വര്‍ണം മുന്നിയൂരില്‍ നിന്ന് പിടികൂടി. 6.300 കിലോ സ്വര്‍ണമാണ് ഡി.ആര്‍.ഐ സംഘം പിടികൂടിയത്. സംഭവത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. പോസ്റ്റ്‌ ഓഫീസ് വഴി കടത്തിയ സ്വര്‍ണമാണ് പിടികൂടിയത്. തേപ്പു പെട്ടി ഉള്‍പ്പെടെ ഉള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഉള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.

0Shares